ഗവേഷണ മേഖലയ്ക്കും വിദ്യാർഥികൾക്കും ആശ്വാസം; പ്രതിമാസം 15,000 രൂപ ഫെലോഷിപ്പ് നൽകും

തിരുവനന്തപുരം: ഗവേഷണ മേഖലയെ പ്രോത്സാഹിപ്പിക്കാൻ മറ്റു ഫെലോഷിപ്പുകൾ ലഭിക്കാത്ത, സംസ്ഥാനത്തെ സർവകലാശാലകളിലും മറ്റു ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും രജിസ്റ്റർ ചെയ്ത മുഴുവൻ സമയ പി എച്ച്.ഡി. ഗവേഷകർക്ക് പ്രതിമാസം 15,000 രൂപ ഫെലോഷിപ്പ് നൽകും. ന്യൂനപക്ഷ വിദ്യാർ ഥികൾക്കുള്ള വിദേശ സ്കോളർഷിപ്പ് എന്ന പുതിയ പദ്ധതിക്ക് നാല് കോടിയും ബജറ്റിൽ മാറ്റിവെച്ചു.
- വിവിധ സ്കോളർഷിപ്പ്/ഫെലോഷിപ്പ് പദ്ധതികൾക്ക് 38.76 കോടി
- ഒ.ഇ.സി. വിദ്യാർഥികൾക്കുള്ള പോസ്റ്റ് മെട്രിക്കുലേഷൻ സഹായം പദ്ധതിയുടെ അടങ്കൽ 80 കോടിയാക്കി
- ചീഫ് മിനിസ്റ്റേഴ്‌സ് റിസർച്ച് ഫെലോഷിപ്പ് ഫോർ മൈനോ റിറ്റീസ് പദ്ധതിക്ക് 11 കോടി
- പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പിന്റെ വിഹിതം എട്ട് കോടിയായി വർധിപ്പിച്ചു
- ഒ.ബി.സി. വിദ്യാർഥികളുടെ സ്കോളർഷിപ്പിന് 130.78 കോടി, പ്രീ-മെട്രിക്, പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന് 28 കോടി. കെടാവിളക്ക് പ്രീ മെട്രിക് സ്കോളർഷിപ്പിന് 15 കോടിയും വിദേശ സ്കോളർഷിപ്പിന് 2.50 കോടിയും
- പട്ടികജാതി വിദ്യാർഥികൾക്കായി നടപ്പാക്കുന്ന വിവിധ പദ്ധതികൾക്കായി 677.11 കോടി വകയിരുത്തി.
Content Highlights: Kerala Govt. announces Rs. 15,000 monthly fellowship for PhD researchers and new schemes for minority students.