കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയില്‍ പരിശീലന കോഴ്സുകളിലേക്ക് അപേക്ഷിക്കാം

പ്രതീകാത്മകചിത്രം | ഫോട്ടോ: CANVA
പ്രതീകാത്മകചിത്രം | ഫോട്ടോ: CANVA

തിരുവനന്തപുരം: കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി വിവിധ കേന്ദ്രങ്ങളിൽ നടത്തുന്ന സിവിൽ സർവീസസ് പരിശീലന കോഴ്സുകളിലേക്ക് അപേക്ഷിക്കാം. വാരാന്ത്യ കോഴ്സുകളായ സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സ് (ഓഫ്‌ലൈൻ ആൻഡ് ഓൺലൈൻ) (+1, +2 വിദ്യാർഥികൾക്ക്), ടാലന്റ് ഡിവലപ്‌മെന്റ് കോഴ്‌സസ് (ഓഫ്‌ലൈൻ ആൻഡ് ഓൺലൈൻ -ഹൈസ്കൂൾ വിദ്യാർഥികൾക്ക്), പ്രിലിംസ് കം മെയിൻസ് (വീക്കെൻഡ് ബാച്ച് - ഓഫ്‌ലൈൻ ആൻഡ് ഓൺലൈൻ, റിപ്പീറ്റേഴ്സ് ബാച്ച് (തിരുവനന്തപുരം സെന്ററിൽ മാത്രം) എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം..

സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സ്, ടാലന്റ്‌ ഡിവലപ്‌മെന്റ് കോഴ്‌സ് എന്നിവ എല്ലാ ഞാറാഴ്ചകളിലുമാണ് നടത്തുന്നത്. പ്രിലിംസ് കം മെയിൻസ് (വീക്കെൻഡ് ബാച്ച്) കോഴ്സ് രണ്ടാം ശനി, ഞായർ ദിവസങ്ങളിലും മറ്റ് പൊതു അവധി ദിവസങ്ങളിലും നടത്തുന്നു. വിവരങ്ങൾക്ക്: kscsa.org | തിരുവനന്തപുരം -8281098864, കൊല്ലം -8281098867, പത്തനംതിട്ട – 8281098872, ആലപ്പുഴ – 8281098871, എറണാകുളം – 8281098873, തൃശ്ശൂർ - 8281098874, പാലക്കാട് -8281098869, പൊന്നാനി -8281098868, കോഴിക്കോട് -8281098870, വയനാട് – 8281098863, കണ്ണൂർ - 8281098875, കാസർകോട് –8281098876, കോട്ടയം –8281098863, ഇടുക്കി –8281098863.

Content Highlights: Kerala Civil Services Coaching | KSCSA