സി.യു.ഇ.ടി.-പി.ജി. 2025 കേരള കേന്ദ്ര സർവകലാശാലയിൽ പ്രവേശനം

കാസർ​ഗോഡ് പെരിയയിലെ സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരള | ഫോട്ടോ: രാമനാഥ് പൈ\ മാതൃഭൂമി
കാസർ​ഗോഡ് പെരിയയിലെ സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരള | ഫോട്ടോ: രാമനാഥ് പൈ\ മാതൃഭൂമി

കാസർകോട്: കേരള കേന്ദ്ര സർവകലാശാലയിൽ ബിരുദാനന്തര ബിരുദ (പി.ജി.) പ്രോഗ്രാമുകളിലെ പ്രവേശനപരീക്ഷയ്ക്ക് അപേക്ഷിക്കാം.നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) നടത്തുന്ന സി.യു.ഇ.ടി.-പി.ജി. 2025 വഴിയാണ് പ്രവേശനം. ഫെബ്രുവരി ഒന്നിന് രാത്രി 11.50 വരെ exams.nta.ac.in/CUET-PG/ വഴി അപേക്ഷിക്കാം. രണ്ടിന് രാത്രി 11.50 വരെ ഫീസ് അടയ്ക്കാം.

പ്രോഗ്രാമുകളും സീറ്റുകളും: 26 പി.ജി. പ്രോഗ്രാമുകളാണുള്ളത്. ഇതിൽ എൽഎൽ.എം. തിരുവല്ല കാംപസിലും മറ്റുള്ളവ കാസർകോട് പെരിയ കാംപസിലുമാണ് നടക്കുന്നത്.

പ്രോഗ്രാമുകളും സീറ്റുകളും: എം.എ. ഇക്കണോമിക്‌സ് (40), എം.എ. ഇംഗ്ലീഷ് ആൻഡ് കംപാരറ്റീവ് ലിറ്ററേച്ചർ (40), എം.എ. ലിംഗ്വിസ്റ്റിക്സ് ആൻഡ് ലാംഗ്വേജ് ടെക്‌നോളജി (40), എം.എ. ഹിന്ദി ആൻഡ് കംപാരറ്റീവ് ലിറ്ററേച്ചർ (40), എം.എ. ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്കൽ സയൻസ് (40), എം.എ. മലയാളം (40), എം.എ. കന്നഡ (40), എം.എ. പബ്ലിക് അഡ്മിനിസ്‌ട്രേഷൻ ആൻഡ് പോളിസി സ്റ്റഡീസ് (40), എം.എസ്.ഡബ്ല്യു. (40), എം.എഡ്. (40), എം.എസ്‌സി. സുവോളജി (30), എം.എസ്‌സി. ബയോകെമിസ്ട്രി (30), എം.എസ്‌സി. കെമിസ്ട്രി (30), എം.എസ്‌സി. കംപ്യൂട്ടർ സയൻസ് (30), എം.എസ്‌സി. എൻവിയോൺമെന്റൽ സയൻസ് (30), എം.എസ്‌സി. ജീനോമിക് സയൻസ് (30), എം.എസ്‌സി. ജിയോളജി (30), എം.എസ്‌സി. മാത്തമാറ്റിക്സ് (30), എം.എസ്‌സി. ബോട്ടണി (30), എം.എസ്‌സി. ഫിസിക്സ് (30), എം.എസ്‌സി. യോഗ തെറാപ്പി (30), എൽഎൽ.എം. (40), മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് (30), എം.ബി.എ. - ജനറൽ (40), എം.ബി.എ. - ടൂറിസം ആൻഡ് ട്രാവൽ മാനേജ്‌മെന്റ് (40), എം.കോം. (40). കോഴ്‌സുകളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്: www.cukerala.ac.in

Content Highlights: kerala central university admission 2025