കേരളത്തിന് ഗുണകരമായത് പഠനനേട്ടങ്ങളുടെ ഗുണനിലവാരവും അടിസ്ഥാനസൗകര്യവികസനവും

കൊല്ലം: കേരളത്തിലെ വിദ്യാഭ്യാസപദ്ധതികള്‍ക്ക് വീണ്ടും കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ അംഗീകാരം. സമഗ്രശിക്ഷാ പദ്ധതികളുടെ ദേശീയ ഗ്രേഡിങ് സൂചികയിലാണ് കേരളം രണ്ടാംതവണയും ഒന്നാമതെത്തിയത്.
പഠനനേട്ടങ്ങളുടെ ഗുണനിലവാരം, വിദ്യാലയപ്രവേശനം, അടിസ്ഥാനസൗകര്യവികസനം, തുല്യത, ഭരണപരമായ പ്രവര്‍ത്തനങ്ങള്‍ എന്നിവ മുന്‍നിര്‍ത്തിയുള്ള ഗ്രേഡിങ്ങിലാണ് കേരളം ഒന്നാമതെത്തിയത്.
പഠനം പാതിവഴിയില്‍ നിര്‍ത്തിയ കുട്ടികള്‍ക്ക് നല്‍കിയ പ്രത്യേകപരിഗണനയും അംഗീകരിക്കപ്പെട്ടു. പഠനവീട് പദ്ധതി, അടിമാലി, റാന്നി, മറയൂര്‍, നിലമ്പൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നടപ്പാക്കിയതുവഴി വിദ്യാലയങ്ങളില്‍ നിന്ന് കൊഴിഞ്ഞുപോയവരുടെ തുടര്‍പഠനം ഉറപ്പാക്കി.
ആദിവാസികുട്ടികള്‍ക്കായി മികച്ച പഠനപരിപോഷണപദ്ധതികളാണ് കേരളം നടപ്പാക്കിയത്.
പൊതുവിദ്യാഭ്യാസരംഗത്ത് നടപ്പാക്കുന്ന പുതിയ പദ്ധതികളും ജനകീയ ഇടപെടലുകളുമാണ് കേരളത്തിന് നേട്ടം സമ്മാനിച്ചതെന്ന് സമഗ്രശിക്ഷാ കേരള സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ ഡോ. പി. കുട്ടിക്കൃഷ്ണന്‍ പറഞ്ഞു.
Content Highlights: Kerala again tops in Human Resource Ministry's Samagra Siksha Scheme
Content Highlights: