ജെ.ഇ.ഇ. മെയിന്‍ 2025 സെഷന്‍ 2; അപേക്ഷയിലെ വിവരങ്ങള്‍ തിരുത്താന്‍ അവസരം

പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

ന്യൂഡല്‍ഹി: ജെ.ഇ.ഇ. മെയിന്‍ രണ്ടാം സെഷന് നല്‍കിയ അപേക്ഷയിലെ ചില ഫീല്‍ഡുകളിലെ തെറ്റുകള്‍ ഓണ്‍ലൈനായി തിരുത്താനും ഭേദഗതിചെയ്യാനും എന്‍.ടി.എ. അവസരം നല്‍കുന്നു. പുതിയ അപേക്ഷകരായി രണ്ടാം സെഷന് അപേക്ഷ നല്‍കിയവര്‍ക്കും സെഷന്‍ 1-ന് അപേക്ഷിച്ചവരില്‍ സെഷന്‍ 2-ന് അപേക്ഷിച്ചവര്‍ക്കും ഈ സൗകര്യം ലഭ്യമാണ്.

തിരുത്തല്‍ അനുവദനീയമായതും അല്ലാത്തതുമായ ഫീല്‍ഡുകള്‍ ഏതൊക്കെയെന്ന് nta.ac.in ല്‍ 24-ലെ പബ്ലിക് നോട്ടീസിലെ അനുബന്ധത്തില്‍ നല്‍കിയിട്ടുണ്ട്. jeemain.nta.nic.in വഴി ഫെബ്രുവരി 27 മുതല്‍ 28-ന് രാത്രി 11.50 വരെ ഇതിനുള്ള സൗകര്യമുണ്ടാകും. ഫീല്‍ഡ് ഭേദഗതി/തിരുത്തല്‍/ചേര്‍ക്കല്‍ വഴി അധികഫീസ് അടയ്‌ക്കേണ്ടിവന്നാല്‍ ആ ഫീസ് ഓണ്‍ലൈനായി അടയ്ക്കാം. അധികഫീസ് അടച്ചശേഷമേ ഭേദഗതി ബാധകമാവൂ. ഒറ്റത്തവണത്തേക്കാണ് തെറ്റുതിരുത്താന്‍ അവസരം നല്‍കിയിരിക്കുന്നത്. തെറ്റുതിരുത്താന്‍ മറ്റൊരവസരം ലഭിക്കുന്നതല്ല. സംശയങ്ങള്‍ക്ക്: jeemain@nta.ac.in

ജെ.ഇ.ഇ. മെയിന്‍ അപേക്ഷ ചൊവ്വാഴ്ച രാത്രി ഒന്‍പതുവരെ നല്‍കാം. ഫീസ് രാത്രി 11.50 വരെ ഓണ്‍ലൈനായി അടയ്ക്കാം. അപേക്ഷ നല്‍കാനുള്ള അവസാനതീയതി നീട്ടില്ല.


 

Content Highlights: JEE Main 2025 Session 2: Application Correction Window