കണക്കാണോ പ്രശ്‌നം? ഐ.ഐ.ടി.യില്‍ സൗജന്യ ഓണ്‍ലൈന്‍ ക്ലാസ്

ചെന്നൈ: ഗണിതപ്രശ്‌നങ്ങള്‍ക്ക് വേറിട്ട വഴികളിലൂടെ പരിഹാരം കാണുന്നതിനെക്കുറിച്ച് മദ്രാസ് ഐ.ഐ.ടി. ഓണ്‍ലൈന്‍ ക്ലാസ് നടത്തുന്നു. സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കും ജോലിക്കാര്‍ക്കും സൗജന്യമായി ക്ലാസില്‍ പങ്കെടുക്കാം.
പ്രശസ്ത ഗണിതാധ്യാപകന്‍ ശടഗോപന്‍ രാജേഷ് ആണ് 'ഔട്ട് ഓഫ് ദ ബോക്‌സ് തിങ്കിങ്' എന്നുപേരിട്ട ക്ലാസിന് നേതൃത്വം നല്‍കുന്നത്. ആദ്യബാച്ച് ക്ലാസ് ജൂലായ് ഒന്നിന് തുടങ്ങും. ഇതിന്റെ രജിസ്ട്രേഷന്‍ ജൂണ്‍ 24-ന് പൂര്‍ത്തിയാവും.
https://www.pravartak.org.in/out-of-box-thinking.html എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം. ഓരോ കോഴ്സിന്റെയും അവസാനമുള്ള പരീക്ഷ പാസാകുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. പരീക്ഷയ്ക്ക് ചെറിയ ഫീസ് ഈടാക്കുമെന്ന് ഐ.ഐ.ടി. അധികൃതര്‍ അറിയിച്ചു.
Content Highlights: IIT Madras Offers Free Online Mathematics Course