സാഥി ഐ.ബി.പിഎസുമായി ഐ.ഐ.ടി. കാന്‍പുര്‍

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണല്‍ സെലക്ഷന്‍ (ഐബിപിഎസ്) പരീക്ഷകള്‍ക്ക് സഹായകരമാകാന്‍ സാഥി ഐ.ബി.പിഎസ് (SATHEE IBPS) എന്ന പരിശീലന പ്ലാറ്റ്‌ഫോമുമായി ഐ.ഐ.ടി കാന്‍പുര്‍. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് കൂടി സഹായകരമാകുന്ന തരത്തിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സഹായവും ഇതിനുണ്ട്.
തുടക്കത്തില്‍ ഐ.ബി.പി.എസ് ക്ലാര്‍ക്ക് പരീക്ഷകള്‍ക്കാണ് സാഥി ഐ.ബി.പി.എസിന്‍റെ പ്രയോജനം ലഭ്യമാകുക. ഭാവിയില്‍ ഐ.ബി.പി.എസ് നടത്തുന്ന മറ്റ് പരീക്ഷകള്‍ക്കും ഇത്തരത്തിലുള്ള പഠനസഹായികള്‍ രൂപകല്‍പ്പന ചെയ്യും. സാഥി ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുകയോ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുകയോ ചെയ്യാം.
Content Highlights: iit kanpur launches sathee ibps