ആരോഗ്യ പ്രവർത്തകരാണോ? ബിരുദധാരികള്‍ക്ക് ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റ് ആന്റ് AI പ്രോഗ്രാം കോഴ്‌സുമായി കോഴിക്കോട് IIM

കോഴിക്കോട് ഐഐഎം
കോഴിക്കോട് ഐഐഎം

ന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കോഴിക്കോട്  (ഐ.ഐ.എം.) ബിരുദധാരികൾക്കായി 10 മാസത്തെ 'ഹെൽത്ത്കെയർ മാനേജ്‌മെന്റ് ആൻഡ് എ.ഐ. ആപ്ലിക്കേഷൻസ് പ്രോഗ്രാം' അവതരിപ്പിച്ചു.

പ്രോഗ്രാം ആറ്  മൊഡ്യൂളുകളായാണ് തിരിച്ചിരിക്കുന്നത്.  ജനറൽ മാനേജ്‌മെന്റ്, ഓപ്പറേഷൻസ് മാനേജ്‌മെന്റ്, ഹെൽത്ത്കെയർ അനലിറ്റിക്സ്, ഹെൽത്ത്കെയർ സ്ട്രാറ്റജി, എ.ഐ. ആൻഡ് ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ,  കാപ്‌സ്‌റ്റോൺ ഗ്രൂപ്പ് പ്രോജക്ട് പ്രസന്റേഷൻ എന്നിവ ഉൾപ്പെടുന്നു.

യോഗ്യതയും അപേക്ഷാ തീയതികളും

  • വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഏതെങ്കിലും വിഷയത്തിലുള്ള ബിരുദധാരികള്‍ക്കും (10+2+3) ഡിപ്ലോമ പഠിച്ചവർക്കും (10+2+3 മാത്രം) അപേക്ഷിക്കാം.
  • പ്രവൃത്തിപരിചയം: ബിരുദ/ഡിപ്ലോമയ്ക്ക് ശേഷം ആരോഗ്യരംഗത്ത് കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്.
  • അനുബന്ധ രേഖകൾ: അപേക്ഷകർ സ്റ്റേറ്റ്‌മെന്റ് ഓഫ് പർപ്പസ് (SOP) സമർപ്പിക്കേണ്ടത് നിർബന്ധമാണ്.

ഓപ്പറേഷൻസ്, ഹെൽത്ത് ടെക്, പ്രൊഡക്റ്റ് ഡെവലപ്‌മെന്റ്, സംരംഭകത്വം, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ എന്നീ മേഖലകളിലെ പ്രൊഫഷണലുകൾക്ക് ബിസിനസ്, അനലിറ്റിക്കൽ കഴിവുകൾ മെച്ചപ്പെടുത്താൻ കഴിയുന്ന തരത്തിലാണ് പ്രോഗ്രാം ചിട്ടപ്പെടുത്തിയിരിക്കുന്നത്. 

  • അപേക്ഷിക്കാനുള്ള അവസാന തീയതി: നവംബർ 19.
  • പ്രോഗ്രാം ആരംഭിക്കുന്ന തീയതി: 2025 ഡിസംബർ 30.

ഫീസ് വിവരങ്ങൾ

2,12,500 രൂപയാണ് പ്രോഗ്രാം ഫീസ്. അഞ്ച് ഗഡുക്കളായും ഫീസ് അടയ്‌ക്കാനാകും. നവംബർ 19-ന് മുൻപ് രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് 8,000 രൂപയുടെ ആനുകൂല്യം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് https://iimkozhikode.emeritus.org/iimk-healthcare-management-and-analytics സന്ദർശിക്കുക. 

Content Highlights: IM Kozhikode launches 10-month Healthcare Management & AI Applications program for graduates.