ഐഐഎം ബെംഗളൂരില്‍ അഡ്വര്‍ടൈസിങ്- സെയില്‍സ്, പബ്ലിക് റിലേഷന്‍സ് കോഴ്‌സ് ചെയ്യാന്‍ അവസരം; വിശദവിവരങ്ങള്‍ അറിയാം

#Education Desk
ഐഐഎം ബെംഗളൂരു.|Photo: IIM Bangalore
ഐഐഎം ബെംഗളൂരു.|Photo: IIM Bangalore

സ്വയം (SWAYAM) പ്ലാറ്റ്‌ഫോമുമായി സഹകരിച്ച് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജിമെന്റ് ബെംഗളൂരു അഡ്വര്‍ടൈസിങ്- സെയില്‍സ്, പബ്ലിക് റിലേഷന്‍സ് എന്നിവയില്‍ സൗജന്യ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ നല്‍കുന്നു. 2026 ജനുവരി 12- ന് രണ്ട് കോഴ്‌സുകളും ആരംഭിക്കും. 2026 ഫെബ്രുവരി 28 വരെ അപേക്ഷിക്കാനുള്ള അവസരമുണ്ട്.

ഐഐഎംബിയുടെ മേല്‍നോട്ടത്തിലുള്ള രണ്ട് പ്രോഗ്രാമുകളായിട്ടാണ് ഇവ അവതരിപ്പിക്കുന്നത്. മണിപ്പാല്‍ യൂണിവേഴ്‌സിറ്റി ഫാക്കല്‍റ്റി ഓഫ് ബിസിനസ് മാനേജ്‌മെന്റ് അസിസ്റ്റന്റ്‌ പ്രൊഫസറായ ഡോ. ഭാരതി സിങാണ് അഡ്വര്‍ടൈസിങ് ആന്‍ഡ് സെയില്‍സ് കോഴ്‌സ് കൈകാര്യം ചെയ്യുക. പത്ത് ആഴ്ച നീണ്ടുനില്‍ക്കുന്ന കോഴ്‌സ് ജനുവരി 12 മുതല്‍ ഏപ്രില്‍ 30 വരെയാണ് ഉണ്ടാവുക.

അമിറ്റി യൂണിവേഴ്‌സിറ്റി മധ്യപ്രദേശിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മീഡിയ സ്റ്റഡീസ് തലവനായിരിക്കും അഡ്വര്‍ടൈസിങ് ആന്‍ഡ് പബ്ലിക് റിലേഷന്‍സ് കോഴ്‌സ് നയിക്കുക. എട്ട് ആഴ്ച നീണ്ടുനില്‍ക്കുന്ന കോഴ്‌സായിരിക്കും ഇത്.

കോഴ്‌സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കും. അതിനായി അസൈന്‍മെന്റില്‍ 25 മാര്‍ക്കില്‍ കുറഞ്ഞത് പത്ത് മാര്‍ക്ക് നേടണം. ഇതുകൂടാതെ അവസാന പരീക്ഷയില്‍ 75-ല്‍ കുറഞ്ഞത് 30 മാര്‍ക്ക് നേടണം. താത്പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം: അഡ്വര്‍ടൈസിങ് ആന്‍ഡ് സെയില്‍സ്, അഡ്വര്‍ടൈസിങ് ആന്‍ഡ് പബ്ലിക് റിലേഷന്‍സ്

Content Highlights: IIM Bangalore offers free online Advertising & PR courses via SWAYAM. Enroll now for a chance to gain valuable skills and a certificate. Limited spots available