ഇഗ്‌നോ അപേക്ഷാ, റീ-രജിസ്‌ട്രേഷൻ സമർപ്പിക്കാനുള്ള തിയ്യതി നീട്ടി

കൊച്ചി: ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ (ഇഗ്‌നോ) ജനുവരി 2026 സെഷനിൽ ആരംഭിക്കുന്ന വിവിധ പ്രോഗ്രാമുകൾക്ക് അപേക്ഷിക്കുന്നതിനും റീ-രജിസ്‌ട്രേഷൻ സമർപ്പിക്കുന്നതിനുമുള്ള തീയതി ഫെബ്രുവരി 15 വരെ നീട്ടി.
അഡ്മിഷൻ അപേക്ഷകൾ സമർപ്പിക്കുന്നതിന് ignouadmission.samarth.edu.in അല്ലെങ്കിൽ www.ignou.ac.in എന്ന ലിങ്ക് സന്ദർശിക്കുക. റീ-രജിസ്‌ട്രേഷൻ അപേക്ഷ സമർപ്പിക്കുന്നതിന് onlinerr.ignou.ac.in അല്ലെങ്കിൽ www.ignou.ac.in എന്ന ലിങ്ക് സന്ദർശിക്കുക. തൊഴിൽരഹിതരായ എസ്.സി./എസ്.ടി. പഠിതാക്കൾക്ക് ഫീസിളവ് ലഭ്യമാണ്. സഹായങ്ങൾക്ക്: rckochi_ admissions@ignou.ac.in
Content Highlights: IGNOU has extended the deadline for fresh admissions and re-registrations for the January 2026 session until February 15. Applicants can complete the process through the official Samarth portal or the IGNOU website. Notably, fee waivers are available for unemployed SC/ST learners seeking to enroll in various programs.