ഐ.സി.എസ്.ഇ, ഐ.എസ്.സി ബോര്‍ഡ് പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും
ന്യൂഡല്‍ഹി: ഇത്തവണത്തെ ഐ.സി.എസ്.ഇ 10-ാം ക്ലാസ്, ഐ.എസ്.സി 12-ാം ക്ലാസ് ഫലങ്ങള്‍ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ പ്രഖ്യാപിക്കുമെന്ന് കൗണ്‍സില്‍ ഫോര്‍ ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കേറ്റ് എക്‌സാമിനേഷന്‍സ് (സി.ഐ.എസ്.സി.ഇ) അറിയിച്ചു. കോവിഡ്-19നെത്തുടര്‍ന്ന് ഉപേക്ഷിച്ച ഏതാനും വിഷയങ്ങള്‍ക്ക് ഇന്റേണല്‍ മാര്‍ക്കിന്റെയും നേരത്തെ നടത്തിയ പരീക്ഷകളുടെയും അടിസ്ഥാനത്തില്‍ മൂല്യനിര്‍ണയം നടത്തിയാണ് ഫലം പ്രഖ്യാപിക്കുന്നത്.
സി.ഐ.എസ്.സി.ഇ.യുടെ www.cisce.org, www.results.cisce.org എന്നീ വെബ്‌സൈറ്റുകള്‍ വഴി പരീക്ഷാഫലം അറിയാം. ഇതിനുപുറമെ സി.ഐ.എസ്.സി.ഇ.യുടെ എസ്.എം.എസ് സേവനത്തിലൂടെയും ഫലമറിയാം. ഇതിനായി 10-ാം ക്ലാസുകാര്‍ ICSE എന്നതിനൊപ്പം ഏഴക്ക രജിസ്റ്റര്‍ നമ്പരും ടൈപ്പ് ചെയ്ത് 09248082883 എന്ന നമ്പറിലേക്ക് എസ്.എം.എസ് അയയ്ക്കണം. 12-ാം ക്ലാസുകാര്‍ക്ക് ISC എന്നതിനൊപ്പം ഏഴക്ക രജിസ്റ്റര്‍ നമ്പരും ടൈപ്പ് ചെയ്ത് ഇതേ നമ്പറിലേക്ക് അയയ്ക്കാവുന്നതാണ്.
2019-ല്‍ 10-ാം ക്ലാസിന് 98.54, 12-ാം ക്ലാസിന് 96.52 എന്നിങ്ങനെയായിരുന്നു സി.ഐ.എസ്.സി.ഇ വിജയശതമാനം. ഇത്തവണത്തെ ഫലത്തില്‍ തൃപ്തരല്ലാത്ത വിദ്യാര്‍ഥികള്‍ക്ക് പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കാനുള്ള അവസരം നല്‍കും. ജൂലായ് 16 വരെ ഇതിനായി അപേക്ഷിക്കാം.
Content Highlights: ICSE, ISC Board Exam Result 2020 will be Announced on Friday
Content Highlights: