ഐ.സി.എസ്.ഇ. 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ഇന്ന്

ന്യൂഡൽഹി: ഐ.സി.എസ്.ഇ. 10, 12 ക്ലാസുകളിലെ പരീക്ഷാഫലം തിങ്കളാഴ്ച രാവിലെ 11 മണിക്ക് പ്രഖ്യാപിക്കും. പ്രഖ്യാപിച്ചുകഴിഞ്ഞാലുടൻ സി.ഐ.എസ്.സി.ഇ. വെബ്സൈറ്റായ cisce.org യിലും കരിയേഴ്സ് പോർട്ടലിലും ഡിജിലോക്കറിലും ഫലം ലഭിക്കും.
പത്താംക്ലാസ് പരീക്ഷ മാർച്ച് 28-നും പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഏപ്രിൽ മൂന്നിനുമാണ് പൂർത്തിയായത്. 10, 12 ക്ലാസുകളിലെ കമ്പാർട്ട്മെന്റ് പരീക്ഷകൾ ഈ സെഷൻ മുതൽ ഉണ്ടാകില്ല. മാർക്കോ ഗ്രേഡോ മെച്ചപ്പെടുത്താൻ പരമാവധി രണ്ട് വിഷയങ്ങളിൽ ജൂലായിൽ ഇംപ്രൂവ്‌മെന്റ് പരീക്ഷ എഴുതാം.
Content Highlights: icse exam results today