ഐ.സി.എസ്.ഇ 10, 12 ക്ലാസുകളിലെ ഫലം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ഐ.സി.എസ്.ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം പ്രഖ്യാപിച്ചു. cisce.org, results.cisce.org എന്നീ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഫലമറിയാം. കൗണ്‍സില്‍ ഫോര്‍ ദ ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍സ് (സിഐഎസ്‌സിഇ) ആണ് ഫലം പ്രസിദ്ധീകരിച്ചത്. പത്താം ക്ലാസില്‍ 2,43,617 ലക്ഷം വിദ്യാര്‍ഥികളും 12-ാം ക്ലാസില്‍ 99,901 വിദ്യാര്‍ഥികളുമാണ് പരീക്ഷയെഴുതിയത് ഇത്തവണ പരീക്ഷയെഴുതിയത്. കേരളത്തില്‍ പത്താം ക്ലാസിന് 99.99 ശതമാനവും 12-ാം ക്ലാസിന് 99.93 ശതമാനവുമാണ് വിജയം. അഖിലേന്ത്യാ തലത്തില്‍ പത്താംക്ലാസില്‍ 99.47 ശതമാനമാണ് വിജയം.
Content Highlights: icse exam results declared