ഐ.എസ്.ഇ. പന്ത്രണ്ടാംക്ലാസ് ഫലം ഇന്ന് പ്രഖ്യാപിച്ചേക്കും

പ്രതീകാത്മക ചിത്രം | Photo-PTI
പ്രതീകാത്മക ചിത്രം | Photo-PTI

ന്യൂഡല്‍ഹി: ഐ.എസ്.ഇ. പന്ത്രണ്ടാം ക്ലാസ് രണ്ടാം സെമസ്റ്റര്‍ ഫലം കൗണ്‍സില്‍ ഫോര്‍ ദി ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍ (സി.ഐ.എസ്.സി.ഇ.) ഞായറാഴ്ച പ്രഖ്യാപിക്കാന്‍ സാധ്യത. സി.ബി.എസ്.ഇ. പത്ത്, പന്ത്രണ്ട് ക്ലാസുകളുടെ ഫലം വെള്ളിയാഴ്ച പുറത്തുവന്ന സാഹചര്യത്തില്‍ ഐ.എസ്.ഇ. പന്ത്രണ്ടാം ക്ലാസ് ഫലം വൈകില്ലെന്നാണ് കണക്കുക്കൂട്ടല്‍.

ഇരു സെമസ്റ്ററുകളുടെയും ഏകീകൃതഫലമായിരിക്കും പുറത്തുവിടുകയെന്ന് അധികൃതര്‍ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലടക്കം ബിരുദപ്രവേശനത്തിനായി വിദ്യാര്‍ഥികള്‍ പരീക്ഷാഫലം കാത്തിരിക്കയാണ്. വിവരങ്ങള്‍ക്ക്: cisceresults.trafficmanager.net., results.cicse.org

Content Highlights: icse 12th exam results to be published today