ഐസിഫോസ്: ബ്രിഡ്‌ജ് കോഴ്‌സിന് സീറ്റൊഴിവ്

തിരുവനന്തപുരം: എൻജിനിയറിങ്, സയൻസ് ബിരുദപഠനത്തിന് ചേരാനാഗ്രഹിക്കുന്ന വിദ്യാർഥികൾക്കായി ഐസിഫോസ് നടത്തുന്ന ബ്രിഡ്‌ജ് കോഴ്‌സിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. പൈത്തൺ പ്രോഗ്രാമിങ്ങിലും സ്വതന്ത്രസോഫ്റ്റ്‌വേറിലും ഹാർഡ്‌വേറിലും ആറുദിവസം നീണ്ടുനിൽക്കുന്ന ബ്രിഡ്‌ജ് കോഴ്‌സാണ് സംഘടിപ്പിക്കുന്നത്. കാര്യവട്ടം സ്‌പോർട്‌സ് ഹബ്ബിലെ ഐസിഫോസിൽ ജൂൺ ഒൻപതുമുതൽ 14 വരെയാണ് കോഴ്സ്. ഫീസ്: 4,000 രൂപ. അവസാന തീയതി: ജൂൺ ഏഴ്. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും: icfoss.in/event-details/210 | 7356610110, 9400225962.
Content Highlights: Limited Seats! Bridge Course in Python & Hardware