ഐസിഎആര്‍ കൗണ്‍സലിങ്: രണ്ടാംറൗണ്ട് നടപടികള്‍ ഇന്നുമുതല്‍

പ്രതീകാത്മക ചിത്രം.|Photo:GEMINI AI
പ്രതീകാത്മക ചിത്രം.|Photo:GEMINI AI

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് (ഐസിഎആര്‍) യുജി, പിജി (വെറ്ററിനറി സ്ട്രീം ഒഴികെ), പിഎച്ച്ഡി പ്രോഗ്രാമുകളിലേക്ക് നടത്തുന്ന അഖിലേന്ത്യാ അലോട്‌മെന്റിന്റെ രണ്ടാം റൗണ്ട് നടപടികള്‍ icarcounseling.com-ല്‍ ഇന്ന് തുടങ്ങും.  രണ്ടാം റൗണ്ട് സീറ്റ് അലോട്‌മെന്റ് ഫലം ശനിയാഴ്ച രാവിലെ 11-ന് പ്രഖ്യാപിക്കും.

അലോട്മെന്റ് ലഭിച്ചവര്‍ സര്‍വകലാശാലകള്‍ ഉന്നയിക്കുന്ന സംശയങ്ങള്‍ക്ക് ഓണ്‍ലൈന്‍ ആയി പ്രതികരിക്കണം. ആവശ്യപ്പെടുന്നെങ്കില്‍ രേഖകള്‍ പുതുതായി അപ്‌ലോഡ് ചെയ്യണം. സീറ്റ് അക്‌സപ്റ്റന്‍സ് ഫീ ഓണ്‍ലൈന്‍ ആയി അടയ്ക്കണം. പ്രൊവിഷണല്‍ അഡ്മിഷന്‍ ലെറ്റര്‍ ഓണ്‍ലൈനായി രൂപപ്പെടുത്തണം.

അലോട്‌മെന്റ് ലഭിച്ചവരുടെ രേഖകളുടെ ഓണ്‍ലൈന്‍ പരിശോധന സര്‍വകലാശാലകള്‍ മൂന്നിന് ഉച്ചയ്ക്ക് ഒന്നിനകം പൂര്‍ത്തിയാക്കും. രേഖകള്‍ വീണ്ടും ഓണ്‍ലൈന്‍ ആയി അപ്‌ലോഡ് ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍ അതിനായി മൂന്നിന് രാത്രി 11.50 വരെ സമയം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: icarcounseling.com സന്ദര്‍ശിക്കുക.

Content Highlights: ICAR UG, PG (non-vet), PhD 2nd round counseling begins today. Seat allotment results announced Saturday 11 AM.