ഓണ്‍ലൈന്‍ വിദ്യാഭ്യാസം മെച്ചപ്പെടുത്താനുള്ള നിര്‍ദേശങ്ങള്‍ ആരാഞ്ഞ് കേന്ദ്രസര്‍ക്കാര്‍

Representational Image | Pic Credit: Getty Images
Representational Image | Pic Credit: Getty Images

ന്യൂഡല്‍ഹി: രാജ്യവ്യാപക ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നടപ്പാക്കിവരുന്ന ഓണ്‍ലൈന്‍ വിദ്യാഭ്യാസം മെച്ചപ്പെടുത്താനുള്ള നിര്‍ദേശങ്ങള്‍ ആരാഞ്ഞ് കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയം. 'ഭാരത് പഠേ ഓണ്‍ലൈന്‍' എന്നപേരില്‍ ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന കാമ്പയിനിലൂടെയാണ് നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നത്. 

എച്ച്.ആര്‍.ഡി മന്ത്രാലയം, യു.ജി.സി എന്നിവയ്ക്ക് പുറമെ സംസ്ഥാന സര്‍ക്കാരുകളും വിവിധ സര്‍വകലാശാലകളും, കോളേജുകളും, സ്‌കൂളുകളുമുള്‍പ്പെടെ ഇതിനോടകം ഓണ്‍ലൈന്‍ പഠനത്തിനായി വിവിധ സംവിധാനങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. ഇവയേക്കുറിച്ചുള്ള അഭിപ്രായങ്ങളും മെച്ചപ്പെടുത്താനുള്ള നിര്‍ദേശങ്ങളും നല്‍കാനായാണ് കാമ്പയിന്‍ സംഘടിപ്പിക്കുന്നത്. വിദ്യാര്‍ഥികളും അധ്യാപകരും ഈ പ്രയോജനപ്പെടുത്തണമെന്ന് കേന്ദ്ര മാനവവിഭവശേഷി വികസന വകുപ്പ്മന്ത്രി രമേഷ് പൊഖ്രിയാല്‍ പറഞ്ഞു.

bharatpadheonline.mhrd@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ ഏപ്രില്‍ 16 വരെ നിര്‍ദേശങ്ങളയയ്ക്കാം. കൂടാതെ ട്വിറ്ററില്‍ #BharatPadheOnline എന്ന ഹാഷ്ടാഗില്‍ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പങ്കുവെക്കാം. 

Content Highlights: HRD Ministry seeks suggestions to improve online education system amid lockdown

Content Highlights: