ഗേറ്റ് 2024 ഫലം പ്രസിദ്ധീകരിച്ചു

Representational Image/Freepik
Representational Image/Freepik

ഗേറ്റ് (ഗ്രാജ്വേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ എന്‍ജിനിയറിങ്) 2024 ഫലം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് പ്രസിദ്ധീകരിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഫലമറിയാവുന്നതാണ്. മാര്‍ച്ച് 23 മുതല്‍ സ്‌കോര്‍ കാര്‍ഡുകള്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാവും.കട്ട് ഓഫ് മാര്‍ക്കും ഇതോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

എന്റോള്‍മെന്റ് ഐഡി അഥവാ ഇമെയില്‍, പാസ്‌വേര്‍ഡ് ഉപയോഗിച്ച് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്‌
ഫലമറിയാന്‍: goaps.iisc.ac.in/login സന്ദര്‍ശിക്കാം


എങ്ങനെ ഫലമറിയാം

  • ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
  • റിസള്‍ട്ട് എന്ന് ടാബിലേക്ക് ചെല്ലുക
  • ഇനി ലഭ്യമാവുന്ന പേജില്‍ എന്റോള്‍മെന്റ് നമ്പറും, പാസ്‌വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം.
  • തുടര്‍ന്ന് വരുന്ന പേജില്‍ നിങ്ങളുടെ മാര്‍ക്ക് ഉള്‍പ്പെടെയുള്ള ഫലം ലഭ്യമാവും. ഓള്‍ ഇന്ത്യ റാങ്കും, വിഷയങ്ങള്‍ക്ക് ലഭിച്ച മാര്‍ക്കും ഉണ്ടായിരിക്കും
  • ഈ പേജ് പ്രിന്റഔട്ടെടുത്ത് ഭാവി ആവശ്യങ്ങള്‍ക്കായി സൂക്ഷിച്ചുവെയ്ക്കുക
     

Content Highlights: gate 2024 results published