ഇന്ദോര്‍ ഐഐഎമ്മിൽ പ്ലസ്ടുക്കാര്‍ക്ക് അഞ്ചുവര്‍ഷ ഇന്റഗ്രേറ്റഡ് മാനേജ്മെന്റ് പ്രോഗ്രാം

ഇന്ദോര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐ.ഐ.എം.) 2025-30 ബാച്ച് അഞ്ചുവര്‍ഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇന്‍ മാനേജ്മെന്റ് (ഐ.പി.എം.) പ്രവേശനത്തിന് അപേക്ഷക്ഷണിച്ചു. ഡ്യുവല്‍ ഡിഗ്രി പ്രോഗ്രാമാണിത്.
പ്രോഗ്രാം ഘടന: ഓരോ വര്‍ഷവും മൂന്നുമാസംവീതം നീണ്ടുനില്‍ക്കുന്ന മൂന്നുടേമുകളുണ്ടാകും. മൊത്തം 15 ടേമുകള്‍. ആദ്യമൂന്നുവര്‍ഷം അടിസ്ഥാനപഠനങ്ങളും അവസാന രണ്ടുവര്‍ഷം മാനേജ്മെന്റിന് ഊന്നല്‍ നല്കുന്ന പഠനങ്ങളുമാണ്. അവസാന രണ്ടുവര്ഷപഠനം, ബിരുദത്തിനുശേഷം പ്രവേശനം നല്കപ്പെടുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം (പി.ജി.പി.) വിദ്യാര്‍ഥികള്‍ക്കൊപ്പമാണ്. രണ്ടാംവര്‍ഷം അവസാനം സോഷ്യല്‍ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കണം. നാല്, അഞ്ച് വര്‍ഷങ്ങള്‍ക്കിടയില്‍ ഒരു ബിസിനസ് ഇന്റേണ്‍ഷിപ്പും പൂര്‍ത്തിയാക്കണം. അഞ്ചുവര്ഷകോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ബാച്ച്ലര് ഓഫ് ആര്‍ട്സ് (ഫൗണ്ടേഷന്‍സ് ഓഫ് മാനേജ്മെന്റ്), മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷന് ബിരുദങ്ങള്‍ ലഭിക്കും. ആദ്യമൂന്നുവര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ബി.എ. ബിരുദവുമായി വേണമെങ്കില്‍ പുറത്തുവരാം (എക്സിറ്റ് ഓപ്ഷന്).
യോഗ്യത: 10-ാം ക്ലാസ് പരീക്ഷ ജയിച്ചശേഷം, പ്ലസ്ടുതല പരീക്ഷ 2023-ലോ 2024-ലോ ജയിച്ചവരോ 2025-ല്‍ അഭിമുഖീകരിക്കുന്നവരോ ആയിരിക്കണം. 1.8.2005-നോ ശേഷമോ ജനിച്ചതായിരിക്കണം. 1.8.2000-നോ ശേഷമോ ജനിച്ച, പട്ടികവിഭാഗ/ഭിന്നശേഷിക്കാര്‍ക്കും അപേക്ഷിക്കാം.
തിരഞ്ഞെടുപ്പ് : ആദ്യഘട്ടം തിരുവനന്തപുരവും കോഴിക്കോടും കൊച്ചിയും ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളിലായി മേയ് 12-ന് നടത്തുന്ന ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇന്‍ മാനേജ്മെന്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (ഐ.പി.എം. എ.ടി.) ആണ്. പരീക്ഷയുടെ ചോദ്യങ്ങള്‍, ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി (മള്‍ട്ടിപ്പിള്‍ ചോയ്സ്, ഷോര്‍ട് ആന്‍സര്‍ ചോദ്യങ്ങള്‍), വെര്‍ബല്‍ എബിലിറ്റി (മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങള്‍) എന്നിവയില്നിന്നായിരിക്കും.
- ശരിയുത്തരത്തിന് നാലുമാര്‍ക്കുവീതം കിട്ടും. മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങളില്‍, ഉത്തരം തെറ്റിയാല്‍ ഒരു മാര്‍ക്കുവീതം നഷ്ടപ്പെടും.
- മുന്‍വര്‍ഷങ്ങളിലെ ചോദ്യക്കടലാസുകള്‍ https://iimidr.ac.in ല്‍ ലഭിക്കും (പ്രോഗ്രാംസ് > അക്കാദമിക് പ്രോഗ്രാംസ് > 5 ഇയര്‍ ഐ.പി.എം.> അഡ്മിഷന്‍സ് ലിങ്കുകള്‍ വഴി).
- പരീക്ഷയിലെ ഓരോ വിഭാഗത്തിലെയും സ്കോര്‍ പരിഗണിച്ച് അഡ്മിഷന് പ്രൊസീജ്യറില്‍ നല്‍കിയിട്ടുള്ള രീതിയില്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് സ്കോര്‍ (എ.ടി.എസ്.) കണക്കാക്കും.
- ആപ്റ്റിറ്റിയൂഡ് ടെസ്റ്റിലെ ഓരോ സെക്ഷനിലും പോസിറ്റീവ് സ്കോറും നിശ്ചയിക്കപ്പെടുന്ന മിനിമം കട്ട് ഓഫ് സ്കോറും ലഭിക്കുന്നവര്‍ക്ക് രണ്ടാം ഘട്ടത്തില്‍ േപഴ്സണല്‍ ഇന്റര്‍വ്യൂ (ഓണ്‍ലൈന്‍/ഓഫ് ലൈന്‍) ഉണ്ടാകും.
- ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് സ്കോറിന് 65-ഉം േപഴ്സണല്‍ ഇന്റര്‍വ്യൂവിന് 35-ഉം വെയ്റ്റേജ് സ്കോര്‍ നല്കി മെരിറ്റ് പട്ടിക തയ്യാറാക്കും.
അപേക്ഷ : അപേക്ഷ മാര്‍ച്ച് 27 വരെ iimidr.ac.in വഴി നല്‍കാം. ജൂലായ് 31-നകം യോഗ്യത നേടുമെന്ന് പ്രതീക്ഷിക്കുന്നവര്‍ക്കും അപേക്ഷിക്കാം.
ഇന്ദോര്‍ ഐ.പി.എം.എ.ടി. 2025 സ്കോര്‍ വഴി മറ്റ് പ്രവേശനങ്ങള്‍
- നള്‍സര്‍ യൂണിവേഴ്സിറ്റി ഓഫ് ലോ (ഹൈദരാബാദ്) മാനേജ്മെന്റ് സ്റ്റഡീസ് ഡിപ്പാര്‍ട്ട്മെന്റ് നടത്തുന്ന അഞ്ചുവര്‍ഷ ബി.ബി.എ.-എം.ബി.എ. (ഐ.പി.എം.) 2025 പ്രവേശനത്തിന് സ്ഥാപനം നടത്തുന്ന എന്‍.എം.ഇ.ടി. യു.ജി.യുടെ സ്കോറും ഇന്ദോര്‍ ഐ.ഐ.എം. ഐ.പി.എം.എ.ടി. സ്കോറും (2025) പരിഗണിക്കും (doms.nalsar.ac.in)
- സിര്‍മൗര്‍ ഐ.ഐ.എം. (ഹിമാചല്‍ പ്രദേശ്) നടത്തുന്ന നാലുവര്‍ഷ ബാച്ച്ലര് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് (ബി.എം.എസ്.) പ്രവേശനത്തിന് അപേക്ഷകരെ ഇന്റര്‍വ്യൂവിന് ഷോര്‍ട് ലിസ്റ്റ് ചെയ്യുന്നത് ഐ.പി.എം.എ.ടി. സ്കോര്‍ പരിഗണിച്ചായിരിക്കും (iimsirmaur.ac.in)
- താത്പര്യമുള്ളവര്‍ ഈ സ്ഥാപനങ്ങളിലെ കോഴ്സ് പ്രവേശനയോഗ്യത മനസ്സിലാക്കി, ഐ.പി.എം.എ.ടി.ക്ക് അപേക്ഷിച്ച്, ബന്ധപ്പെട്ട സ്ഥാപനത്തിന്റെ പ്രവേശനപ്രക്രിയയില്‍ (അര്‍ഹതയ്ക്കുവിധേയമായി) പങ്കെടുക്കണം.
- റാഞ്ചി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് നടത്തുന്ന അഞ്ചുവര്‍ഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇന്‍ മാനേജ്മെന്റ് 2024-25 ലെ പ്രവേശനത്തിന്, ഈ സ്കോര്‍ പരിഗണിച്ചിരുന്നു (iimranchi.ac.in)
Content Highlights: Five Year Integrated Programme in Management at Indian Institute Of Management Indore