ഇൻഡോർ ഐ.ഐ.എമ്മിൽ എക്‌സിക്യുട്ടീവ് ഡോക്ടറൽ പ്രോഗ്രാം ഇൻ മാനേജ്‌മെന്റ്

Image Credit: iimidr.ac.in
Image Credit: iimidr.ac.in

ഇൻഡോറിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐ.ഐ.എം.), 2025-ൽ നടത്തുന്ന എക്‌സിക്യുട്ടീവ് ഡോക്ടറൽ പ്രോഗ്രാം ഇൻ മാനേജ്മെന്റ് (ഇ.ഡി.പി.എം.) പ്രവേശനത്തിന് അപേക്ഷക്ഷണിച്ചു. കമ്യൂണിക്കേഷൻ, ഇക്കണോമിക്സ്, ഫൈനാൻസ് ആൻഡ് അക്കൗണ്ടിങ്, ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ്, ഇൻഫർമേഷൻ സിസ്റ്റംസ്, മാർക്കറ്റിങ് മാനേജ്‌മെന്റ്, ഓപ്പറേഷൻസ് മാനേജ്‌മെന്റ് ആൻഡ് ക്വാണ്ടിറ്റേറ്റീവ് ടെക്‌നിക്സ്, ഓർഗനൈസേഷണൽ ബിഹേവിയർ ആൻഡ് ഹ്യൂമൺ റിസോഴ്‌സ് മാനേജ്‌മെന്റ്, സ്ട്രാറ്റജിക് മാനേജ്‌മെന്റ് എന്നീ മേഖലകളിലാണ് പ്രോഗ്രാം.

അപേക്ഷയിൽ മുൻഗണന നിശ്ചയിച്ച് രണ്ട്‌ സ്‌പെഷ്യലൈസേഷനുകൾ രേഖപ്പെടുത്താം. താത്‌പര്യമുള്ള സ്‌പെഷ്യലൈസേഷനുമായി ബന്ധപ്പെട്ട ഫാക്കൽറ്റിയുടെ റിസർച്ച് താത്‌പര്യങ്ങൾ മനസ്സിലാക്കാൻ ഫാക്കൽട്ടി റിസർച്ച് പ്രൊഫൈൽ പരിശോധിക്കണം.14.02.2025-ന്‌ ഗ്രാജ്വേഷനുശേഷം കുറഞ്ഞത് അഞ്ചുവർഷത്തെ മാനേജീരിയൽ/ഓൺട്രപ്രനേർ െപ്രാഫഷണൽ പ്രവൃത്തിപരിചയം വേണം.

വിദ്യാഭ്യാസ യോഗ്യത

ഇതിലേതെങ്കിലും ഒരു അക്കാദമിക് യോഗ്യത ഉണ്ടായിരിക്കണം

• ഏതെങ്കിലും വിഷയത്തിലെ മാസ്റ്റേഴ്‌സ് ബിരുദം

• രണ്ടു വർഷ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ

• ഏതെങ്കിലും വിഷയത്തിലെ അഞ്ചുവർഷ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്‌സ് ബിരുദം (മൂന്നിനും 60 ശതമാനം മാർക്ക്/തത്തുല്യ ഗ്രേഡ് പോയിന്റ് ആവറേജ് ഉണ്ടായിരിക്കണം

• സി.എ./ഐ.സി.ഡബ്ല്യു.എ./ സി.എസ്. തുടങ്ങിയവയിൽ ഒരു പ്രൊഫഷണൽ യോഗ്യത (50 ശതമാനം മാർക്കോടെ)

• ഫസ്റ്റ് ക്ലാസ്/തത്തുല്യ ബാച്ചിലേഴ്‌സ് ബിരുദം (4 വർഷം/8 സെമസ്റ്റർ).

ക്ലാസ് 10-ലോ 12-ലോ 60 ശതമാനം മാർക്കുവേണം. മറ്റേതിൽ സെക്കൻഡ്‌ ക്ലാസ് മാർക്കും വേണം. അംഗീകൃത ബാച്ചിലർ ബിരുദവും വേണം.

സ്റ്റാൻഡേർഡ് ടെസ്റ്റ് സ്‌കോർ

അപേക്ഷകർക്ക് സ്‌പെഷ്യലൈസേഷൻ അനുസരിച്ച്, കഴിഞ്ഞ മൂന്നുവർഷത്തിനകം നേടിയതും 14.02.2025-ന് സാധുതയുള്ളതുമായ കാറ്റ്, ജി.ആർ.ഇ., ജെ.ആർ.എഫ്., ജി.മാറ്റ്., ഇക്കണോമിക്സ് ജെ.ആർ.എഫ്. എന്നിവയൊന്നിലെ സ്‌കോർ വേണം.ഈ സ്‌കോറുകൾ ഒന്നും ഇല്ലാത്തവർക്ക് ഇൻഡോർ ഐ.ഐ.എം. നടത്തുന്ന റിസർച്ച് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (ആർ.എ.ടി.) അഭിമുഖീകരിക്കാം. 2025 ഏപ്രിൽ അഞ്ചിന് രാവിലെ 10-ന് സ്ഥാപനത്തിൽവെച്ചു നടത്തുന്ന പരീക്ഷയിൽ, ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി, വെർബൽ എബിലിറ്റി, റിസർച്ച് ആപ്റ്റിറ്റ്യൂഡ് എന്നിവയിൽനിന്നും ചോദ്യങ്ങൾ ഉണ്ടാകും. വിശദാംശങ്ങളും സാംപിൾ ടെസ്റ്റും അഡ്മിഷൻ വെബ്‌സൈറ്റിൽ.അപേക്ഷ iimidr.ac.in വഴി ഫെബ്രുവരി 14 വരെ നൽകാം (പ്രോഗ്രാംസ് > അക്കാദമിക് പ്രോഗ്രാംസ് ലിങ്കുകൾ വഴി). അപേക്ഷാ ഫീസ് 3000 രൂപ. രണ്ടു സ്‌പെഷ്യലൈസേഷന് അപേക്ഷിക്കാൻ 4500 രൂപയാണ് ഫീസ്. കോഴ്‌സ് ഫീ 15 ലക്ഷം രൂപ

Content Highlights: Executive Doctoral Program in Management at IIM Indore