രാജ്യത്തെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 171: ഐ.സി.എസ്.ഇ, ഐ.എസ്.സി പരീക്ഷകളും മാറ്റിവെച്ചു
ന്യൂഡല്‍ഹി: ഇന്ത്യയിലെ കൊറോണാ വൈറസ് ബാധിതരുടെ എണ്ണം 171 ആയ പശ്ചാത്തലത്തില്‍ മാര്‍ച്ച് 31 വരെയുള്ള എല്ലാ പരീക്ഷകളും മാറ്റിവെച്ച് സി.ഐ.എസ്.സി.ഇ (കൗണ്‍സില്‍ ഫോര്‍ ദി ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍). പുതുക്കിയ പരീക്ഷാ തീയതികള്‍ പിന്നീടറിയിക്കും.
ഐ.സിഎസ്.ഇ പത്താം ക്ലാസ്സ് പരീക്ഷ മാര്‍ച്ച് 30നും ഐ.എസ്.സി പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാര്‍ച്ച് 31-നുമാണ് അവസാനിക്കേണ്ടിയിരുന്നത്. ഇതാണ് മാറ്റിവെച്ചത്. മാര്‍ച്ച് 31 വരെയുള്ള 10,12 പരീക്ഷകള്‍ മാറ്റിവെക്കാന്‍ സി.ബി.എസ്.ഇ തീരുമാനിച്ചതിന് പിന്നാലെയാണ് സി.ഐ.എസ്.സി.ഇയുടെയും നടപടി.
Content Highlights: Due to covid-19 ICSE, ISC Exams postponed
Content Highlights: