ഡൽഹി സർവകലാശാല: ക്ലാസുകൾ നവംബർ രണ്ടുമുതൽ

ഡല്‍ഹി സര്‍വകലാശാല | Photo: gettyimages.in
ഡല്‍ഹി സര്‍വകലാശാല | Photo: gettyimages.in

ന്യൂഡൽഹി: പുതുതായി പ്രവേശനം നേടിയ ഒന്നാംവർഷ ബിരുദവിദ്യാർഥികളുടെ ക്ലാസുകൾ നവംബർ രണ്ടിന് ആരംഭിക്കുമെന്ന് ഡൽഹി സർവകലാശാല അധികൃതർ അറിയിച്ചു. ആദ്യസീറ്റ് പട്ടികയിൽ ഇടംനേടിയവർ ഒക്ടോബർ 24-നകം ഫീസടച്ച് പ്രക്രിയ പൂർത്തിയാക്കണം. രണ്ടാംപട്ടിക 30-ന് പ്രസിദ്ധീകരിക്കും. ആ പട്ടികയിലെ വിദ്യാർഥികളുടെ പ്രവേശനം നവംബർ മൂന്നിന് അവസാനിക്കും.

മൂന്നാമത്തെ പട്ടിക 10-ന് പുറത്തിറക്കി പ്രവേശനനടപടികൾ 15-ന് പൂർത്തിയാക്കും. സർവകലാശാല പുറത്തിറക്കിയ അക്കാദമിക കലണ്ടർ പ്രകാരം, സെമസ്റ്ററുകൾക്കിടയിൽ ഇടവേളയുണ്ടാകില്ല. ആദ്യസെമസ്റ്റർ മാർച്ച് 19-ന് അവസാനിച്ച് രണ്ടാം സെമസ്റ്റർ മാർച്ച് 20-ന് ആരംഭിക്കും. പ്രവേശനനടപടികൾ വൈകിയതുകൊണ്ടുണ്ടായ കാലതാമസം മറികടന്ന് ഓഗസ്റ്റിൽ അടുത്ത അധ്യയനവർഷം ആരംഭിക്കാനാണിതെന്ന് സർവകലാശാല അറിയിച്ചു.

Content Highlights: Delhi University News 2022