യു.ജി.സിക്ക് മുന്‍പേ പുതുക്കിയ അക്കാദമിക് കലണ്ടറുമായി ഡല്‍ഹി സര്‍വകലാശാല

ന്യൂഡല്‍ഹി: 2019-20 അധ്യായന വര്‍ഷത്തെ പുതുക്കിയ അക്കാദമിക് കലണ്ടര്‍ പുറത്തിറക്കി ഡല്‍ഹി സര്‍വകലാശാല. യു.ജി.സിയുടെ കീഴില്‍ സര്‍വകലാശാലകള്‍ക്കായുള്ള അക്കാദമിക് കലണ്ടര്‍ പുറത്തിറക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ഡല്‍ഹി സര്‍വകലാശാല കലണ്ടര്‍ പുറത്തിറക്കിയത്.

പുതുക്കിയ അക്കാദമിക് കലണ്ടര്‍ പ്രകാരം ഏപ്രില്‍ 28-ന് അവസാനിപ്പിക്കാനിരുന്ന 2,4,6 സെമസ്റ്ററുകളുടെ ക്ലാസ്സുകള്‍ മേയ് 15 ലേക്ക് മാറ്റി. ഈ കാലയളവിനുള്ളില്‍ ലോക്ക്ഡൗണിനെത്തുടര്‍ന്ന് മുടങ്ങിയ പാഠഭാഗങ്ങള്‍ പഠിപ്പിച്ച് തീര്‍ക്കും. പുതുക്കിയ അക്കാദമിക് കലണ്ടര്‍ http://www.du.ac.in/du/uploads/COVID-19/ എന്ന ഡല്‍ഹി സര്‍വകലാശാലയുടെ വെബ്‌സൈറ്റില്‍ ലഭിക്കും. 

യൂണിവേഴ്‌സിറ്റി പരീക്ഷകള്‍, പുതിയ അക്കാദമിക് കലണ്ടര്‍ എന്നീ വിഷയങ്ങളില്‍ യു.ജി.സി ഉടന്‍ തീരുമാനമെടുക്കും. കോവിഡ്-19 രോഗബാധയെത്തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മൂലം പല സര്‍വകലാശാലകള്‍ക്കും ഒരു മാസത്തിലധികം പ്രവര്‍ത്തി ദിവസങ്ങള്‍ നഷ്ടമായിക്കഴിഞ്ഞു. അതിനാല്‍ത്തന്നെ വിദ്യാര്‍ഥികളുടെ അധ്യായന വര്‍ഷം നഷ്ടപ്പെടാതെ പരീക്ഷകള്‍ നടത്തേണ്ടതുണ്ട്. 

Content Highlights: Delhi University Modifies Academic Calendar For 2019-2020 Session before UGC

Content Highlights: