മനുസ്മൃതി പഠിപ്പിക്കില്ലെന്ന് ഡൽഹി സർവകലാശാല

ഡല്‍ഹി യൂണിവേഴ്‌സിറ്റി - റാങ്ക് 328 | Photo: ANI
ഡല്‍ഹി യൂണിവേഴ്‌സിറ്റി - റാങ്ക് 328 | Photo: ANI

ന്യൂഡൽഹി: മതഗ്രന്ഥമായ മനുസ്മൃതി വിദ്യാർഥികളെ പഠിപ്പിക്കില്ലെന്ന് ഡൽഹി സർവകലാശാല. പുതിയ സംസ്‌കൃത ബിരുദ കോഴ്‌സിലെ പാഠ്യപദ്ധതിയിൽ മനുസ്മൃതി ഉൾപ്പെടുത്തിയെന്ന റിപ്പോർട്ടുകൾക്കുപിന്നാലെ, വൈസ് ചാൻസലർ യോഗേഷ്സിങ്ങാണ് നിലപാട് വ്യക്തമാക്കിയത്.സർവകലാശാലയിൽ മനുസ്മൃതിയുടെ ഒരുഭാഗവും പഠിപ്പിക്കില്ലെന്നും ഇതിനായി വിവിധ വകുപ്പുകൾക്ക് നേരത്തേ നിർദേശംനൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്കൃതവകുപ്പ് അത്‌ ശ്രദ്ധിക്കേണ്ടിയിരുന്നു.

ഇന്ത്യൻസംസ്കാരം പഠിക്കാൻ ഒട്ടേറെ പുസ്തകങ്ങളുണ്ടെന്നും ഏതെങ്കിലുമൊരു പുസ്തകത്തെമാത്രം ആശ്രയിക്കേണ്ടതില്ലെന്നും വിസി അഭിപ്രായപ്പെട്ടു. കഴിഞ്ഞവർഷം ജൂലായിൽ നിയമവകുപ്പ് ബിരുദപാഠ്യപദ്ധതിയിൽ മനുസ്മൃതി ഉൾപ്പെടുത്താൻ നിർദേശിച്ചെങ്കിലും സർവകലാശാല അംഗീകരിച്ചിരുന്നില്ല.

Content Highlights: Delhi University Won`t Teach Manusmriti