സിയുഇടി യുജി 2026 മേയിൽ; അപേക്ഷിക്കുമ്പോൾ നൽകേണ്ട രേഖകൾ തയ്യാറാക്കിവെക്കണമെന്ന് എൻടിഎ

#Education desk
പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

ന്യൂഡൽഹി: കോമൺ യൂണിവേഴ്‌സിറ്റി എൻട്രൻസ് ടെസ്റ്റ് (സിയുഇടി) അണ്ടർ ഗ്രാജ്വേറ്റ് (യുജി) പരീക്ഷയ്ക്ക് അപേക്ഷയോടൊപ്പം നൽകേണ്ട രേഖകൾ തയ്യാറാക്കിവെക്കണമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) അറിയിച്ചു

• ആധാർ കാർഡ്: പേര്, ജനനത്തീയതി (10-ാം ക്ലാസ് സർട്ടിഫിക്കറ്റിലേത്), ഫോട്ടോ, വിലാസം, അച്ഛന്റെ പേര് എന്നിവ ഉൾപ്പെടുത്തി അപ്‌ഡേറ്റ് ചെയ്തിരിക്കണം

• യുഡിഐഡി കാർഡ് (ഭിന്നശേഷിക്കാർക്ക്): യുഡിഐഡി കാർഡ്, ഭിന്നശേഷി സർട്ടിഫിക്കറ്റ് എന്നിവ അപ്ഡേറ്റ് ചെയ്തതും പുതുക്കിയതുമാകണം

• കാറ്റഗറി സർട്ടിഫിക്കറ്റ്: ഇഡബ്യുഎസ്, എസ്‌സി, എസ്‌ടി, ഒബിസി-എൻസിഎൽ എന്നീ സർട്ടിഫിക്കറ്റുകൾ അപ്ഡേറ്റ് ചെയ്തതും സാധുതയുള്ളതുമായിരിക്കണം. വിവരങ്ങൾക്ക്: cuet.nta.nic.in

Content Highlights: NTA announces CUET UG application document requirements.