CUET- UG 2025 ഫലം പ്രഖ്യാപിച്ചു

നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (NTA) കോമണ്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് അണ്ടര്‍ ഗ്രാജ്വേറ്റ് (സി.യു.ഇ.ടി.- യു.ജി.) 2025ന്റെ ഫലം പ്രഖ്യാപിച്ചു. ജൂലൈ 1-ന് പുറത്തിറക്കിയ അന്തിമ ഉത്തരസൂചികയെ അടിസ്ഥാനമാക്കിയാണ് ഫലങ്ങള്‍. ഉദ്യോഗാര്‍ത്ഥികള്‍ ഉന്നയിച്ച ആക്ഷേപങ്ങള്‍ പരിശോധിച്ച ശേഷം ആകെ 27 ചോദ്യങ്ങള്‍ പിന്‍വലിച്ചു.
13 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ പരീക്ഷയില്‍ എഴുതിയിരുന്നു. പ്രവേശന പരീക്ഷ മെയ് 13നും ജൂണ്‍ 4നും ഇടയില്‍ രണ്ട് ഷിഫ്റ്റുകളിലായിട്ടാണ് നടന്നത്. രാവിലെ ഷിഫ്റ്റ് 9 മണി മുതല്‍ 12 മണി വരെയും ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റ് 3 മണി മുതല്‍ 6 മണി വരെയും ആയിരുന്നു.
ഇന്ത്യയിലുടനീളമുള്ള 250-ല്‍ അധികം കേന്ദ്ര, സംസ്ഥാന, സ്വകാര്യ സര്‍വകലാശാലകള്‍ ബിരുദ പ്രവേശനത്തിനായി സി.യു.ഇ.ടി. യു.ജി. സ്‌കോറുകള്‍ സ്വീകരിക്കും. വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: https://examinationservices.nic.in/resultservices/CUET2025/Login
Content Highlights: CUET UG 2025 Results Announced