സി.എസ്.ഐ.ആര്‍.- എന്‍.ഐ.ഐ.എസ്.ടിയില്‍ ബൗദ്ധികസ്വത്തവകാശ സെമിനാര്‍

CSIR - National Institute For Interdisciplinary Science and Technology (NIIST), Thiruvananthapuram | Photo: Facebook/CSIR-NIIST
CSIR - National Institute For Interdisciplinary Science and Technology (NIIST), Thiruvananthapuram | Photo: Facebook/CSIR-NIIST

തിരുവനന്തപുരം:  നാഷണല്‍ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി ഫെസ്റ്റിവലിന്റെ ഭാഗമായി കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള CSIR- NIIST ജൂലൈ 26-ന് ഐ.പി.ആര്‍. സെമിനാര്‍ സംഘടിപ്പിക്കുന്നു. ശാസ്ത്രജ്ഞര്‍, വിദ്യാര്‍ത്ഥികള്‍, ഗവേഷകര്‍ തുടങ്ങിയവര്‍ക്കിടയില്‍ ബൗദ്ധികസ്വത്തവകാശം സംബന്ധിച്ച് അവബോധം സൃഷ്ടിക്കുകയാണ് സെമിനാറിന്റെ ലക്ഷ്യം. കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. ജി.ബൈജു രാവിലെ 9.30-ന് സെമിനാര്‍ ഉദ്ഘാടനം ചെയ്യും. CSIR- NIIST ഡയറക്ടര്‍ ഡോ. സി. ആനന്ദ രാമകൃഷ്ണന്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ 300-ഓളം ഡെലിഗേറ്റുകള്‍ പങ്കെടുക്കും. 

ഉദ്ഘാടനത്തിന് ശേഷം മൂന്ന് സെഷനുകള്‍ ഉണ്ടായിരിക്കും. KSCSTE ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റ്‌സ് ഇന്‍ഫര്‍മേഷന്‍ സെന്ററിലെ ചീഫ് സയന്റിസ്റ്റും  നോഡല്‍ ഓഫീസറുമായ ഡോ.വി അജിത്പ്രഭു 'Introduction to IPR - Nurturing Ideas to Innovation' എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തും. സി.ടി.സി.ആര്‍.ഐയിലെ അഗ്രിബിസിനസ് ഇന്‍കുബേറ്ററിന്റെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റും ഓഫീസര്‍ ഇന്‍-ചാര്‍ജുമായ ഡോ. പി. സേതുരാമന്‍ ശിവകുമാര്‍ 'IP development and Commercialization - Case studies'എന്ന വിഷയത്തിലും ഡെയ്ംലര്‍ ഇന്ത്യ കൊമേഴ്സ്യല്‍ വെഹിക്കിള്‍ ലിമിറ്റഡ് കണ്‍സള്‍ട്ടന്റും മുന്‍ പേറ്റന്റ് എക്‌സാമിനറുമായ  സി. ആര്‍. രാകേഷ് Introduction to Patent filing procedures and drafting എന്ന വിഷയത്തിലും ക്ലാസുകള്‍ നയിക്കും. സെമിനാറിന് പ്രവേശന ഫീസില്ല. രജിസ്േ്രടഷന് വിളിക്കേണ്ട നമ്പര്‍-  9995632522

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് കേന്ദ്രസാംസ്‌കാരിക മന്ത്രാലയം സംഘടിപ്പിക്കുന്ന 'ആസാദി കാ അമൃത് മഹോത്സവ്' ന്റെ ഭാഗമായാണ് DSIR, NRDC, DPIIT, ഇന്ത്യന്‍ പേറ്റന്റ് ഓഫീസ് എന്നിവരുടെ സഹകരണത്തോടെ CSIR ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി 75 IP അവബോധ പരിപാടികള്‍ സംഘടിപ്പിക്കാനാണ് CSIR ലക്ഷ്യമിടുന്നത്.  'പുതിയ കണ്ടുപിടിത്തങ്ങളിലേക്ക് ആശയങ്ങളെ വളര്‍ത്തുക' (Nurturing Ideas to Innovation) എന്നതാണ് IP ക്യാമ്പെയ്‌നിന്റെ പ്രമേയം. 

Content Highlights: CSIR-NIIST is organizing an IPR Seminar