ISC 11,12 ക്ലാസുകളിലെ സിലബസില്‍ മാറ്റം

ന്യൂഡല്‍ഹി: കൗണ്‍സില്‍ ഫോര്‍ ദ ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് (CISCE ) പരീക്ഷ ബോര്‍ഡ് നടത്തുന്ന ISC പരീക്ഷകളുടെ 11,12 ക്ലാസുകളിലെ സിലബസില്‍ മാറ്റം. ഔദ്യോഗിക വെബ്‌സൈറ്റ് വഴി സിലബസ് പരിശോധിക്കാവുന്നതാണ്.ഔദ്യോഗിക വെബ്‌സൈറ്റിലെ ലൈബ്രറി ടാബില്‍ ക്ലിക്ക് ചെയ്താല്‍ സിലബസ് ലഭിക്കുന്നതാണ്.
പന്ത്രണ്ടാം ക്ലാസില്‍ വന്ന മാറ്റം
ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, മാത്‌സ്, കൊമേഴ്‌സ്, അക്കൗണ്ട്‌സ്, ഹിസ്റ്ററി, ജോഗ്രഫി, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി, സൈക്കോളജി, ലീഗല്‍ സ്റ്റഡീസ് എന്നീ വിഷയങ്ങളുടെ സിലബസിലാണ് മാറ്റം. ബാക്കി വിഷയങ്ങള്‍ക്ക് മാറ്റമില്ല.
പതിനൊന്നാം ക്ലാസിലെ മാറ്റങ്ങള്‍
കെമിസ്ട്രി, ബയോളജി, മാത്‌സ്,ഹിസ്റ്ററി, എന്നീ വിഷയങ്ങളിലാണ് മാറ്റം. മറ്റ് വിഷയങ്ങളില്‍ മാറ്റമില്ല.
വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവരോട് പുതുക്കിയ സിലബസ് പരിശോധിക്കണമെന്ന് CISCE ആവശ്യപ്പെട്ടു. വിശദ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: https://cisce.org/regulations-and-syllabuses-isc-class-xii-revised-syllabus-2026-in-selected-subjects-2/
Content Highlights: CISCE Syllabus Change 2025-26: Check Updated Curriculum