കേരള കേന്ദ്ര സര്‍വകലാശാല ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം; അവസാന തീയതി ജൂലായ് 31

കേരള കേന്ദ്ര സര്‍വകലാശാല ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. സിഇടി (കോമണ്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് എക്‌സാമിനേഷന്‍) യുജി അടിസ്ഥാനമാക്കിയാണ് പ്രവേശനം. എല്ലാം ഓണേഴസ് കോഴ്‌സുകളാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.cukerala.ac.in (admssion link) അവസാന തീയതി ജൂലായ് 31.
. ബി.കോം ഫിനാന്‍ഷ്യല്‍ അനലിറ്റിക്സ്
ക്വാണ്ടിറ്റേറ്റീവ് അനലിസ്റ്റ്, ഫിനാന്‍ഷ്യല്‍ അനലിസ്റ്റ്, റിസ്‌ക് സ്ട്രാറ്റജിസ്റ്റ്, ഫിന്‍ ടെക് സ്‌പെഷ്യലിസ്റ്റ് തുടങ്ങിയ മേഖലകളിലാണ് സാധ്യതകള്‍. ഫിനാന്‍സ്, ഡേറ്റാ സയന്‍സ്, സാങ്കേതികവിദ്യ എന്നിവ സംയോജിപ്പിച്ചുള്ള കോഴ്‌സുകള്‍ വിപണികള്‍ പ്രവചിക്കുന്നതിനും അപകടസാധ്യത കൈകാര്യം ചെയ്യുന്നതിനും പൈത്തണ്‍, പവര്‍ ബിഐ, ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ ഡേറ്റാബേസുകള്‍ തുടങ്ങിയവ യില്‍ വൈദഗ്ധ്യം നല്‍കുന്നു.
. ബി.സി.എ
ഡേറ്റാ സയന്‍സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിങ്, സൈബര്‍ സുരക്ഷ, സിസ്റ്റം അനാലിസിസ് തുടങ്ങിയ വിവിധ മേഖലകളെ സംയോജിപ്പിച്ച് വിദ്യാര്‍ഥികളെ മികച്ച ടെക് പ്രൊ ഫഷണലുകളാക്കി മാറ്റും. സോഫ്റ്റ്വേര്‍ ഡിവലപ്പര്‍, എഐ ഡിവലപ്പര്‍, സൈബര്‍ സെക്യൂരിറ്റി അനലിസ്റ്റ്, നെറ്റ്വര്‍ക്ക് അഡ്മിനിസ്‌ട്രേറ്റര്‍, സിസ്റ്റം അനലിസ്റ്റ്, ഡേറ്റാ സയന്റിസ്റ്റ് തുടങ്ങിയ മേഖലകളില്‍ ജോലിചെയ്യാം.
. ബി.എസ്.സി ബയോളജി
സുവോളജി, മോളിക്യുലാര്‍ ബയോളജി, എന്‍വയോണ്‍മെന്റല്‍ ബയോളജി, ജീനോമിക്, ബയോകെമിസ്ട്രി, ബയോ ടെക്‌നോളജി, ബയോ ഇന്‍ഫോര്‍മാറ്റിക്‌സ് എന്നീ മേഖലക ളില്‍ പ്രായോഗിക പരിശീലനം നല്‍കുന്നു. ശാസ്ത്രജ്ഞരെ വളര്‍ത്തിയെടുക്കുകയാണ് ലക്ഷ്യം. ബയോടെക് ക്ലസ്റ്ററുകള്‍, എന്‍വയോണ്‍മെന്റല്‍ കണ്‍സള്‍ട്ടന്‍സി, ഫാര്‍മസ്യൂട്ടിക്കല്‍സ്, പൊതുജനാരോഗ്യം, അക്കാദമിക് ഗവേഷണം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കാം..
. ബി.എ ഇന്റര്‍നാഷണല്‍ റിലേഷന്‍സ്
സര്‍വകലാശാലയുടെ തിരുവനന്തപുരം കാമ്പസിലാണ് പ്രോഗ്രാം. റഷ്യന്‍ ഹൗസ് പോലെയുള്ള സ്ഥാപനങ്ങളുടെ സഹകരണവും വിദേശഭാഷാ പഠനസൗകര്യവുമുണ്ട് (ഫ്രഞ്ച്, ജര്‍മന്‍), അധ്യാപനം, ഗവേഷണം, ഐക്യരാഷ്ട്രസംഘടന, സിവില്‍ സര്‍വീസസ്, സെന്‍ട്രല്‍ സെക്രട്ടേറിയേറ്റ് സര്‍വീസുകള്‍, പോളിസി അനലിസ്റ്റ്, ലെജിസ്റ്റേറ്റീവ് റിസര്‍ച്ച്, ഉള്‍പ്പെടെ ഒട്ടേറെ മേഖലകളിലാണ് അവസരങ്ങള്‍.
Content Highlights: Apply for the UG programmes at Central University of Kerala, last date july 31