വിദ്യാർത്ഥികൾക്ക് ₹1.25 ലക്ഷം വരെ സമ്മാനം നേടാം; CAG-ICSSR ദേശീയ ലേഖന മത്സര വിവരങ്ങൾ അറിയാം

#Education desk
പ്രതീകാത്മക ചിത്രം|Photo:canva.com
പ്രതീകാത്മക ചിത്രം|Photo:canva.com

ന്യൂഡൽഹി: ബിരുദ-ബിരുദാനന്തര-ഗവേഷണ വിദ്യാർത്ഥികൾക്കായി കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലും (CAG) ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ചും (ICSSR) സംയുക്തമായി സംഘടിപ്പിക്കുന്ന ദേശീയ ഗവേഷണ ലേഖന മത്സരത്തിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. പബ്ലിക് ഫിനാൻസ്, സർക്കാർ ഓഡിറ്റ് കണ്ടെത്തലുകൾ, നയരൂപീകരണം എന്നീ വിഷയങ്ങളിൽ വിദ്യാർത്ഥികളുടെ അക്കാദമിക് മികവും പുത്തൻ ആശയങ്ങളും പ്രോത്സാഹിപ്പിക്കുകയാണ് മത്സരത്തിന്റെ ലക്ഷ്യം.

പ്രധാന ആകർഷണങ്ങൾ:

  • യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്ക് അവസരം: അംഗീകൃത സ്ഥാപനങ്ങളിൽ അണ്ടർഗ്രാജുവേറ്റ്, പോസ്റ്റ്ഗ്രാജുവേറ്റ് , പി.എച്ച്.ഡി കോഴ്സുകളിൽ ഫുൾ ടൈം വിദ്യാർഥികളായി പഠിക്കുന്ന ആർക്കും പങ്കെടുക്കാം.

  • സമ്മാനത്തുക: ഓരോ വിഭാഗത്തിലും തിരഞ്ഞെടുക്കപ്പെടുന്ന മികച്ച ലേഖനങ്ങൾക്ക് യഥാക്രമം 1.25 ലക്ഷം രൂപ (ഒന്നാം സമ്മാനം), ഒരു ലക്ഷം രൂപ (രണ്ടാം സമ്മാനം), 75,000 രൂപ (മൂന്നാം സമ്മാനം) എന്നിങ്ങനെയാകും ലഭിക്കുക. 

  • പങ്കെടുക്കേണ്ട രീതി: സിംഗിൾ എൻട്രികൾ  മാത്രമേ സ്വീകരിക്കൂ. കൂട്ടായ രചനകൾ (കോ-ഓതറിങ്) അനുവദിക്കില്ല.

മത്സരത്തിൽ പങ്കെടുക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 

  • രചനാ ശൈലിയും ഫോർമാറ്റും: ലേഖനങ്ങൾ PDF രൂപത്തിൽ സമർപ്പിക്കണം. MLA 9th Edition രീതി പിന്തുടർന്ന് Times New Roman (Font Size 12), ഡബിൾ സ്പേസ് എന്നിവ പാലിച്ചിരിക്കണം.

  • ലേഖനത്തിന്റെ ഉള്ളടക്കത്തിൽ എവിടെയും എഴുത്തുകാരന്റെ പേരോ വ്യക്തിവിവരങ്ങളോ വെളിപ്പെടുത്താൻ പാടില്ല.

  • ഭാഷ: ദേശീയതലത്തിലുള്ള മത്സരമായതിനാൽ ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിൽ മാത്രമേ ലേഖനങ്ങൾ സ്വീകരിക്കുകയുള്ളൂ.

  • യഥാർത്ഥ ഉള്ളടക്കം: പൂർണ്ണമായും സ്വന്തം ഗവേഷണമായിരിക്കണം. എ.ഐ  ഉപയോഗിച്ച് തയ്യാറാക്കിയതോ മറ്റ് ഉറവിടങ്ങളിൽ നിന്ന് പകർത്തിയെഴുതിയതോ ആയ ലേഖനങ്ങൾ ഉടനടി നിരസിക്കപ്പെടും.

  • ബോണഫൈഡ് സർട്ടിഫിക്കറ്റ്: അപേക്ഷയോടൊപ്പം നിലവിൽ പഠിക്കുന്ന സ്ഥാപനത്തിൽ നിന്നുള്ള ബോണഫൈഡ് സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതുണ്ട്.

മൂല്യനിർണ്ണയം എങ്ങനെ? 

വിഷയവിദഗ്ദ്ധരടങ്ങിയ ഉന്നതതല പാനലാണ് നിഷ്പക്ഷമായ രീതിയിൽ ലേഖനങ്ങൾ പരിശോധിച്ച് വിജയികളെ കണ്ടെത്തുന്നത്.

തീയതിയും അപേക്ഷിക്കേണ്ട വിധവും:

  • അപേക്ഷാ സമയം: 2026 ഓഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 30 വരെ (60 ദിവസത്തെ സമയം ലഭിക്കും).

  • അപേക്ഷ അയക്കേണ്ടത്:  ഓൺലൈൻ വഴിയായിരിക്കും.

വിശദമായ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി CAG (Comptroller and Auditor General of India), ICSSR എന്നിവയുടെ ഔദ്യോഗിക വെബ്സൈറ്റുകൾ സന്ദർശിക്കുക.


Content Highlights: The Comptroller and Auditor General of India (CAG) in collaboration with ICSSR has invited applications from full-time UG, PG, and PhD students for a national research essay competition offering top cash prizes up to ₹1.25 lakh.