കേരള സർവ്വകലാശാല ബി.ബി.എ. എൽ.എൽ.ബി: അനയിന അനിലിന് ഒന്നാം റാങ്ക്

തിരുവനന്തപുരം: കേരള സർവ്വകലാശാലയിലെ ബി.ബി.എ. എൽ.എൽ.ബി. പരീക്ഷയിൽ ഒന്നാം റാങ്ക് അനയിന അനിലിന്. തിരുവനന്തപുരം മാർഗ്രിഗോരിയോസ് ലോ കോളേജ് വിദ്യാർഥിനിയായ അനയിന, ആലപ്പുഴ കൂട്ടനാട് ചെറുകര നേതാജിനിവാസിലെ അഡ്വ. അനിൽബോസിന്റെയും (കെ.പി.സി.സി. വക്താവും സുപ്രീംകോടതി ബാർ അസോസിയേഷൻ അംഗവും) അഡ്വ. ഷീബയുടെയും മകളാണ്. മാർ ഇവാനിയോസ് ക്യാമ്പസിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ അനയിനയ്ക്ക് സർട്ടിഫിക്കറ്റും സമ്മാനങ്ങളും നൽകി.
Content Highlights: Anaina Anil, a student of Mar Gregorios College of Law, Thiruvananthapuram and daughter of KPCC spokesperson Adv. Anil Bose, secured the first rank in the Kerala University BBA LLB examinations.