പ്രവേശനപരീക്ഷകളെ അറിയാൻ പ്ലസ് വൺ, പ്ലസ്ടു വിദ്യാർഥികൾക്കായി Ask Expert 2024

.
.

ഹയർസെക്കൻഡറി പഠനത്തിനിടയിൽത്തന്നെ വിദ്യാർഥികൾ അവരുടെ കരിയർ എങ്ങനെ രൂപപ്പെടുത്താമെന്നകാര്യത്തിൽ തീരുമാനമെടുക്കണം. പ്രവേശനപരീക്ഷകൾ, കോഴ്സുകൾ, പ്രവേശന രീതികൾ തുടങ്ങിയവ അറിഞ്ഞ് മുന്നോട്ടുപോയാൽ മാത്രമേ ഇഷ്ടപ്പെട്ട കോഴ്സും മികച്ച കരിയറും നേടാനാകൂ.ഇതെല്ലാം അറിയാൻ മാതൃഭൂമി പ്രൊഫഷണൽ കോഴ്സ് ഗൈഡൻസ് സെമിനാർ ആസ്ക് എക്സ്പേർട്ട് 2024-ൽ പങ്കെടുക്കാം.

പ്ലസ്ടു പഠിക്കുമ്പോൾ എഴുതാവുന്ന പ്രവേശനപരീക്ഷകൾ, അതുവഴി പ്രവേശനം നേടാവുന്ന കോഴ്സുകൾ തുടങ്ങിയവ മനസ്സിലാക്കാം. പ്ലസ്ടുവിനുശേഷം വിദ്യാർഥികൾ തിരഞ്ഞെടുക്കുന്ന കോഴ്സുകളാണ് മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകൾ, എൻജിനിയറിങ്, ആർക്കിടെക്ചർ, ഫാർമസി, പാരാമെഡിക്കൽ, നിയമം, ഡിസൈൻ, പ്ലാനിങ് എന്നിവ. കൂടാതെ സയൻസ്-ഹ്യുമാനിറ്റീസ് മേഖലകളിലും കോഴ്സുകളുണ്ട്. ഇവയെക്കുറിച്ചും അതിലേക്കുള്ള പ്രവേശനപരീക്ഷകളെക്കുറിച്ചും സെമിനാറിൽ വിശദീകരിക്കും.

രജിസ്റ്റർചെയ്യുന്നവർക്ക് പ്രവേശനം സൗജന്യമാണ്. വിദ്യാർഥിയും രക്ഷിതാവും ഉൾപ്പെടെ രണ്ടുപേർക്കാണ് പ്രവേശനം. പങ്കെടുക്കുന്നവർക്ക് ഉച്ചഭക്ഷണം നൽകും. കേരളത്തിലെ പ്രമുഖ ഓൺലൈൻ ലേണിങ് ആപ്പായ എജുപോർട്ടുമായി സഹകരിച്ചാണ് സെമിനാർ നടത്തുന്നത്. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വിദഗ്ധരോട് സംശയങ്ങൾ ചോദിക്കാനും അവരുടെ മറുപടിക്കും സെമിനാറിൽ പ്രത്യേക സെഷൻ ഉണ്ടായിരിക്കും.

സെമിനാർ സെഷനുകള്‍

  • പഠനരീതി തിരിച്ചറിഞ്ഞ്‌ പ്രവേശന പരീക്ഷയ്ക്ക്‌ തയ്യാറെടുക്കാം -അജാസ്‌ മുഹമ്മദ് ജെൻഷെർ (ഫൗണ്ടർ ആൻഡ് ചീഫ് എജുക്കേറ്റർ, എഡ്യുപോർട്ട്)
  • നീറ്റ് യു.ജി. പ്രവേശന പരീക്ഷയും അതുവഴിയുള്ള അഖിലേന്ത്യാ, കേരള മെഡിക്കൽ പ്രവേശനവും. ഫാർമസി, നഴ്സിങ്, പാരാമെഡിക്കൽ കോഴ്സുകളും- ഡോ. എസ്. രാജൂകൃഷ്ണൻ (പ്രവേശനപരീക്ഷ മുൻ ജോയന്റ് കമ്മിഷണർ)
  • എൻജിനിയറിങ്, ആർക്കിടെക്ചർ, പ്ലാനിങ്, ഡിസൈൻ പ്രവേശന പരീക്ഷകൾ. ജെ.ഇ.ഇ. മെയിൻ-അഡ്വാൻസ്ഡ്. മറ്റ് പ്രധാന പ്രവേശനങ്ങൾ-  ഡോ. കെ.എ. നവാസ് (മുൻ പ്രൊഫസർ ആൻഡ് ഹെഡ്, ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ്, കണ്ണൂർ ഗവ. എൻജിനിയറിങ് കോളേജ്)
  • സയൻസ്, ഹ്യുമാനിറ്റീസ് ഉൾപ്പെടെയുള്ള മറ്റ് പ്രവേശനപരീക്ഷകളുംകോഴ്സുകളും -ഡോ. ടി.പി. സേതുമാധവൻ (പ്രൊഫസർ, യൂണിവേഴ്സിറ്റി ഓഫ് ട്രാൻസ്-ഡിസിപ്ലിനറി ഹെൽത്ത് സയൻസസ് ആൻഡ് ടെക്നോളജി, ബെംഗളൂരു)

Content Highlights: Ask Expert 2024, mathrubhumi, career guidance, educational guidance