കേരള കേന്ദ്ര സര്‍വകലാശാലയില്‍ പി.ജി. കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

Representational Image/Freepik
Representational Image/Freepik

കേരള കേന്ദ്ര സര്‍വകലാശാല-കാസര്‍കോട്, വിവിധ ബിരുദാനന്തര ബിരുദ കോഴ്സുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. രാജ്യത്തെ വിവിധ സര്‍വകലാശാലകളിലേക്കും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും പി.ജി. പ്രവേശനത്തിന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ.) നടത്തിയ സി.യു.ഇ.ടി. (കോമണ്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ്) പി.ജി.യില്‍ പങ്കെടുത്തവരാണ് രജിസ്റ്റര്‍ചെയ്യേണ്ടത്. 26 ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളാണ് സര്‍വകലാശാലയിലുള്ളത്.

പ്രോഗ്രാമുകള്‍

  • എം.എ. -ഇക്കണോമിക്‌സ്, ഇംഗ്ലീഷ് ആന്‍ഡ് കംപാരറ്റീവ് ലിറ്ററേച്ചര്‍, ലിംഗ്വിസ്റ്റിക്‌സ് ആന്‍ഡ് ലാംഗ്വേജ് ടെക്‌നോളജി, ഹിന്ദി ആന്‍ഡ് കംപാരറ്റീവ് ലിറ്ററേച്ചര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്‍ഡ് പൊളിറ്റിക്കല്‍ സയന്‍സ്, മലയാളം, കന്നഡ, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് പോളിസി സ്റ്റഡീസ്, എം.എസ്.ഡബ്ല്യു.
  • എം.എഡ്.
  • എം.എസ്‌സി. -സുവോളജി, ബയോകെമിസ്ട്രി, കെമിസ്ട്രി, കംപ്യൂട്ടര്‍ സയന്‍സ്, എന്‍വയണ്‍മെന്റല്‍ സയന്‍സ്, ജീനോമിക് സയന്‍സ്, ജിയോളജി, മാത്തമാറ്റിക്‌സ്, ബോട്ടണി, ഫിസിക്‌സ്, യോഗ തെറാപ്പി
  • എല്‍എല്‍.എം.
  • മാസ്റ്റര്‍ ഓഫ് പബ്ലിക് ഹെല്‍ത്ത്
  • എം.ബി.എ.-ജനറല്‍ മാനേജ്‌മെന്റ്, ടൂറിസം ആന്‍ഡ് ട്രാവല്‍ മാനേജ്‌മെന്റ്
  • എം.കോം. എന്നിവയാണ് പ്രോഗ്രാമുകള്‍.

ഓണ്‍ലൈന്‍ അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും www.cukerala.ac.in കാണുക. അപേക്ഷ മേയ് 10 വരെ. റാങ്ക് ലിസ്റ്റ് 15-ന്. സഹായങ്ങള്‍ക്ക്: admissions@cukerala.ac.in

Content Highlights: applications invited for pg courses in central university of kerala