യു.പി.എസ്.സി സിവിൽ സർവീസ് പരീക്ഷയിൽ തിരുവനന്തപുരം അമൃത ഐ.എ.എസ് അക്കാദമിക്ക് ഉജ്ജ്വല വിജയം

തിരുവനന്തപുരം: കേന്ദ്ര പബ്ലിക് സർവീസ് കമ്മീഷൻ പ്രസിദ്ധീകരിച്ച 2025-ലെ സിവിൽ സർവീസ് പരീക്ഷാ ഫലത്തിൽ തിരുവനന്തപുരം അമൃത ഐ.എ.എസ് അക്കാദമിക്ക് മികച്ച നേട്ടം. അക്കാദമിയിൽ നിന്ന് വിവിധ ഘട്ടങ്ങളിലായി പരിശീലനം പൂർത്തിയാക്കിയ 33 ഉദ്യോഗാർത്ഥികളാണ് ഇത്തവണ റാങ്ക് പട്ടികയിൽ ഇടംപിടിച്ചത്.
അക്കാദമിയിലെ വിദ്യാർത്ഥിയായ ജീനു ശ്രീ ജസ്വന്ത് ചന്ദ്ര അഖിലേന്ത്യാ തലത്തിൽ 23-ാം റാങ്ക് നേടി അക്കാദമിയുടെ യശസ്സുയർത്തി. ആദ്യ നൂറ് റാങ്കുകളിൽ ശ്രീജ (റാങ്ക് 57), ആദിത്യ നാരായണൻ എച്ച് (റാങ്ക് 68) എന്നിവരും ഉൾപ്പെടുന്നു.
വിജയികളിൽ പ്രധാനികൾ:
- ഗോപിക ബി (റാങ്ക് 105)
- വിനീത് ലോഹിതാക്ഷൻ (റാങ്ക് 129)
- വിഷ്ണുപ്രിയ (റാങ്ക് 139)
- ദിവ്യ എസ് (റാങ്ക് 166)
- നിതിൻ (റാങ്ക് 172)
- ഹൃദ്യ ബിജു (റാങ്ക് 202)
- പാർവ്വതി (റാങ്ക് 218)
- അഞ്ജന ബി ( റാങ്ക് 222)
- സിദ്ധാർത്ഥ് എം ജോയി ( റാങ്ക് 271)
തുടങ്ങി ആകെ 33 പേരാണ് അക്കാദമിയുടെ പരിശീലന മികവിൽ സിവിൽ സർവീസ് സ്വപ്നം യാഥാർത്ഥ്യമാക്കിയത്. പ്രിലിംസ്, മെയിൻസ്, ഇൻ്റർവ്യൂ, പേഴ്സണാലിറ്റി ടെസ്റ്റ്) എന്നീ വിവിധ ഘട്ടങ്ങളിൽ അക്കാദമി നൽകിയ കൃത്യമായ മാർഗ്ഗനിർദ്ദേശവും ചിട്ടയായ പരിശീലനവുമാണ് ഈ മികച്ച വിജയത്തിന് പിന്നിലെന്ന് അക്കാദമി അധികൃതർ അറിയിച്ചു.
Content Highlights: 33 students from Amrita IAS Academy cleared the 2025 Civil Services examination