നിയമവിദ്യാർഥികൾക്ക് കൂടുതൽ അവസരം; എഐബിഇ പരീക്ഷ വർഷത്തിൽ രണ്ടുതവണ നടത്തും

അഭിഭാഷകരായി പ്രാക്ടീസ് ചെയ്യാനുള്ള ഓൾ ഇന്ത്യ ബാർ എക്‌സാമിനേഷൻ (എഐബിഇ) വർഷത്തിൽ രണ്ടുതവണ നടത്തുമെന്ന് ബാർ കൗൺസിൽ ഓഫ് ഇന്ത്യ സുപ്രീംകോടതിയെ അറിയിച്ചു. അവസാനവർഷ നിയമവിദ്യാർഥികളെ എഐബിഇ പരീക്ഷയെഴുതാൻ അനുവദിക്കുന്ന വിധത്തിൽ ചട്ടമുണ്ടാക്കിയെന്നും വ്യക്തമാക്കി.
ഫൈനൽപരീക്ഷ പാസായ നിയമവിദ്യാർഥികൾക്കാണ് എഐബിഇ പരീക്ഷയെഴുതാനാവുക. ഇതുസംബന്ധിച്ച ചട്ടമുണ്ടാക്കാൻ 2023-ൽ കോടതി നിർദേശിച്ചിരുന്നു. അപ്രകാരം ബിസിഐ ചട്ടങ്ങൾ 2026 രൂപവത്കരിച്ചെന്ന് ജസ്റ്റിസുമാരായ വിക്രംനാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ചിനെ ബാർ കൗൺസിൽ അറിയിക്കുകയായിരുന്നു.
നിലവിൽ വർഷത്തിൽ ഒറ്റത്തവണ മാത്രമാണ് എഐബിഇ പരീക്ഷ നടത്തിയിരുന്നത്. പുതുക്കിയ ചട്ടപ്രകാരം നിയമ വിദ്യാർഥികൾക്ക് ജോലിയിൽ പ്രവേശിക്കുന്ന പ്രക്രിയ കൂടുതൽ എളുപ്പമാകും.
Content Highlights: Bar Council of India announces All India Bar Examination (AIBE) will be held twice a year. Final year law students can now appear. Read more for details.