AI-യിൽ പ്രാവീണ്യംനേടാം; പുതുതലമുറ മാധ്യമ പ്രവര്‍ത്തകരാവാന്‍ മാതൃഭൂമി മീഡിയാ സ്‌കൂളിൽ അവസരം

Mathrubhumi
Mathrubhumi

രുംകാലത്ത് മാധ്യമരംഗത്ത് സംഭവിക്കാന്‍ പോവുന്ന മാറ്റമെന്താണ്? മാധ്യമലോകം നിര്‍മ്മിത ബുദ്ധി കയ്യടക്കുമോ? നിര്‍മ്മിത ബുദ്ധിയില്‍ പ്രാവീണ്യം നേടാത്തവര്‍ മാധ്യമ തൊഴില്‍ മേഖലയില്‍ അപ്രസക്തരായി തീരുമോ? ഇക്കാര്യങ്ങളില്‍ ഇനി ആശങ്ക വേണ്ട. നിര്‍മ്മിത ബുദ്ധിയടക്കമുള്ള ആധുനിക സാങ്കേതികതയില്‍ പരിശീലനം കിട്ടിയ പുതുതലമുറ മാധ്യമപ്രവര്‍ത്തകരാവാന്‍ മാതൃഭൂമി മീഡിയാ സ്‌കൂള്‍ അവസരമൊരുക്കുന്നു. മാതൃഭൂമി മീഡിയാ സ്‌കൂളിന്റെ 2025 -26 വര്‍ഷത്തെ പിജി ഡിപ്‌ളോമാ ജേണലിസം കോഴ്‌സില്‍ എഐയില്‍ പ്രത്യേക പ്രാവിണ്യം നേടാം.

മാതൃഭൂമി മീഡിയാ സ്‌കൂളിന്റെ മള്‍ടി മീഡിയ ജേണലിസം കോഴ്‌സിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാനുള്ള സമയമാണ്. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പിജി ഡിപ്‌ളോമാ കോഴ്‌സില്‍, പ്രിന്റ്, ബ്രോഡ്കാസ്റ്റ്, ഡിജിറ്റല്‍ മീഡിയ എന്നീ വിഭാഗങ്ങളില്‍ സ്‌പെഷ്യലൈസ് ചെയ്യാം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ആങ്കറിങ്ങ്, പ്രൊഡക്ഷന്‍, സ്‌ക്രിപ്റ്റിങ്ങ് തുടങ്ങിയ വിശദമായ പരിശീലനങ്ങളിലൂടെ പ്രിന്റ്, ബ്രോഡ്കാസ്റ്റ്, ഡിജിറ്റല്‍ മേഖലകളില്‍ ജോലി ചെയ്യാന്‍ വിദ്യാര്‍ഥികളെ പര്യാപ്തമാക്കുന്നതാണ് കോഴ്‌സ്. ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി, വീഡിയോ എഡിറ്റിങ്ങ്, എആര്‍ ആന്റ് വിആര്‍, ഡാറ്റാ ജേണലിസം, എന്നിവയിലും പരിശീലനം ലഭിക്കും. മാതൃഭൂമിയിലെ വ്യത്യസ്ത വിഭാഗങ്ങളുടെ സാങ്കേതിക സംവിധാനവും പ്രൊഫഷണല്‍ മികവും ഉപയോഗപ്പെടുത്തികൊണ്ടാണ് പരിശീലനം.

തീര്‍ത്തും പ്രൊഫഷണലായ രീതിയില്‍ ലാബ് ജേണല്‍ പുറത്തിറക്കാനും ടെലിവിഷന്‍ പരിപാടി നിര്‍മ്മിക്കാനും പരിശീലന കാലയളവില്‍ അവസരം ലഭിക്കും. ഇതിന് പുറമെ ഡോക്യുമെന്‍ട്രി ഫിലിം മേക്കിങ്ങ്,ഗവേഷണ പ്രബന്ധം തയ്യാറാക്കല്‍, മള്‍ടി മീഡിയാ സ്‌റ്റോറി നിര്‍മ്മിക്കല്‍ എന്നിവയും കോഴ്‌സിന്റെ ഭാഗമാണ്.കോഴ്‌സിലെ വിവിധ പരിശീലനങ്ങളുടെ വിശദാംശങ്ങള്‍ ചുവടെ.

ടെക്സ്റ്റ് എഡിറ്റിംഗ് - വാര്‍ത്താ ശേഖരണത്തിന്റെയും റിപ്പോർട്ടിങ്ങിന്റെയും അടിസ്ഥാന തത്വങ്ങളില്‍ അധിഷ്ഠിതമാണ് ജേണലിസം. ഈ വിഷയം പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വാര്‍ത്ത കണ്ടെത്താനും പരിശോധിക്കാനും അവതരിപ്പിക്കാനും അവസരം ലഭിക്കും.

പേജ് മേക്കിംഗ് - പ്രിന്റ് മാധ്യമങ്ങള്‍ക്കായി ഫലപ്രദമായി പേജുകള്‍ രൂപകല്‍പ്പന ചെയ്യാനും അതിന്റെ പ്രാഥമിക മൂല്യങ്ങള്‍ ഈ രംഗത്തെ പ്രമുഖരില്‍ നിന്ന് തന്നെ പഠിക്കാനും മാതൃഭൂമി മീഡിയ സ്‌കൂളില്‍ സാധിക്കും.

വീഡിയോ പ്രോഗ്രാം & എഡിറ്റിംഗ് - വീഡിയോ ക്യാമറ ഉപയോഗിക്കാനും സോഫ്‌റ്റ്വെയറുകള്‍ ഉപയോഗിച്ച് എഡിറ്റിംഗ് പരിശീലനവും നല്‍കുന്നു. ടെലിവിഷന്‍, വെബ്, സോഷ്യല്‍ മീഡിയ എന്നിങ്ങനെ വിവിധ പ്ലാറ്റ്‌ഫോമുകള്‍ക്കായി ആകര്‍ഷകമായ വീഡിയോകള്‍ സൃഷ്ടിക്കുക എന്നത് പുതു തലമുറ ജേണലിസ്റ്റുകളില്‍ നിന്ന് ഈ മേഖല ആവശ്യപ്പെടുന്നതാണ്. നിങ്ങളുടെ കണ്ടന്റ് സ്വയം ഷൂട്ട് ചെയ്ത്, സ്‌ക്രിപ്റ്റ് തയ്യാറാക്കി, എഡിറ്റ് ചെയ്ത് സമഗ്രമായി പുറത്തിറക്കാനുള്ള അവസരം മീഡിയ സ്‌കൂളിലുണ്ട്.

ന്യൂസ് ആങ്കറിംഗ് - ടെലിവിഷനിലും സോഷ്യല്‍ മീഡിയയിലും വാര്‍ത്താ അവതരണത്തിന് സഹായകരമാകുന്ന ട്രെയിനിംഗുകള്‍ മാതൃഭൂമി മീഡിയ സ്‌കൂള്‍ നല്‍കുന്നുണ്ട്. ടെലിപ്രോംപ്റ്റര്‍ ഉപയോഗിക്കാനും ക്യാമറയില്‍ നോക്കി സംസാരിക്കാനും  ഉള്ള പ്രാവിണ്യം വളര്‍ത്താം. വ്യക്തവും ലളിതവും ആകര്‍ഷകവുമായ രീതിയില്‍ വിവരങ്ങള്‍ അവതരിപ്പിക്കുക എന്നത് ജോലിയിലെ മികവ് വര്‍ധിപ്പിക്കുന്നു.

ഫോട്ടോ ജേണലിസം - ഫോട്ടോഗ്രഫി ടെക്‌നിക്കുകള്‍ പഠിക്കുന്നതിന് ഒപ്പം, ഒരു ഫോട്ടോ വാര്‍ത്തയെ എത്രത്തോളം സാധൂകരിക്കുമെന്നും അല്ലെങ്കില്‍ ഒരു ഫോട്ടോ തന്നെ വാര്‍ത്തയായി മാറുന്നതെങ്ങനെയെന്നും വിദ്യാര്‍ഥികളോട് സംവദിക്കുന്നത് മാതൃഭൂമിയിലെ മുതിര്‍ന്ന ഫോട്ടോജേണലിസ്റ്റുകളാണ്.

മൊബൈല്‍ ജേണലിസം - സ്മാര്‍മാര്‍ട്ട് ഫോണുകള്‍ ന്യൂസ് റൂമുകളായി മാറുന്ന ഈ കാലത്ത് പരമ്പരാഗത വാര്‍ത്താ ശേഖരണ, വിതരണ രീതികള്‍ക്ക് ഒപ്പം തന്നെ മൊബൈല്‍ ജേണലിസത്തിലും പരിശീലനം നേടാം. മോജോ എന്ന ട്രെന്റിംഗ് മേഖലയില്‍ കേരളത്തിലെ പ്രമുഖ വ്യക്തികളാണ് ക്ലാസുകള്‍ നയിക്കുന്നത്.

ഷോര്‍'ട്ട് ഫിലിം മേക്കിംഗ് - ചെറിയ വീഡിയോകളിലൂടെ വലിയ ആശയങ്ങള്‍ പറയാനുള്ള കഴിവ് മാധ്യമ വിദ്യാര്‍ഥികള്‍ക്ക് ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. മാതൃഭൂമി മീഡിയ സ്‌കൂളിലെ ഒരു വര്‍ഷത്തെ പരിശീലനത്തിന്റെ ഭാഗമായി വിവിധ വിഷയങ്ങളില്‍ ഷോര്‍ട്ട് ഫിലിം നിര്‍മ്മാണത്തില്‍ വിദ്യാര്‍ഥികള്‍ ഏര്‍പ്പെടാറുണ്ട്.

ഡോക്യുമെന്ററി പ്രൊഡക്ഷന്‍ - യഥാര്‍ഥ സംഭവങ്ങളും വിവരങ്ങളും സമഗ്രമായി അവതരിപ്പിക്കാന്‍ ഡോക്യുമെന്ററികളിലൂടെ കഴിയും. വ്യക്തികള്‍, ചരിത്രം, സംസ്‌കാരം എന്നിങ്ങനെ വിവിധ വിഷയങ്ങളെ സൂക്ഷമായി രേഖപ്പെടുത്താന്‍ വിദ്യാര്‍ഥികള്‍ക്ക് കോഴ്‌സിന്റെ ഭാഗമായി അവസരം ഉണ്ട്.

കണ്ടന്റ് മാനേജ്‌മെന്റ് - ഒരു വിഷയത്തില്‍ തന്നെ എണ്ണിയാലൊടുങ്ങാത്ത വിവരങ്ങള്‍ ലഭിക്കുമെന്നതാണ്  ഡിജിറ്റല്‍ ലോകത്തിന്റെ പ്രത്യേകത. എന്നാല്‍ ഇതില്‍ നി്ന്ന് നമുക്ക് ആവശ്യമായത് മാത്രം തെരഞ്ഞെടുത്ത് ക്രിയാത്മകമായി അവതരിപ്പിക്കുക എന്നത് ഇന്ന് മാധ്യമ ലോകം ആവശ്യപ്പെടുന്ന പ്രധാന യോഗ്യതയാണ്.

ഫാക്ട് ചെക്കിംഗ് - വാട്‌സ് ആപ്പ് വഴിയും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകള്‍ വഴിയും നിമിഷ നേരത്തിനുള്ള എന്തെല്ലാം വിഷയത്തിനുള്ള വിവരങ്ങള്‍ നമ്മുടെ വിരല്‍ തുമ്പില്‍ എത്തുന്നത്. എന്നാല്‍ ഇവയില്‍ പലതിന്റെയും ആധികാരികത ഉറപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഫേക്ക് ന്യൂസുകള്‍ പെരുകുമ്പോള്‍ വാര്‍ത്തയുടെ ആധികാരിക ഫാക്ട് ചെക്കിംഗ് ടൂളുകള്‍ ഉപയോഗിച്ച് എങ്ങനെ കണ്ടെത്താമെന്നതില്‍ സമഗ്രമായ പരിശീലനം മാതൃഭൂമി മീഡിയ സ്‌കൂള്‍ നല്‍കുന്നുണ്ട്.

ഡാറ്റാ ജേണലിസം - കണക്കുകള്‍ കാര്യം പറയുന്ന കാലത്ത് അവ വ്യക്തമായി പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ സാങ്കേതിക പരിജ്ഞാനം ആവശ്യമാണ്. വലിയ ഡാറ്റകള്‍  വിശകലനം ചെയ്ത് വാര്‍ത്തകള്‍ തയ്യാറാക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുന്നു.

എഫ് എം റേഡിയോ ട്രെയിനിംഗ് - റേഡിയോയില്‍ അവതാരകരായും പ്രോഗ്രാം പ്രൊഡ്യൂസറായും പ്രവര്‍ത്തിക്കാനുള്ള അവസരം. ക്ലബ് എഫ് എമ്മിന്റെ സംസ്ഥാനത്തെ വിവിധ ഓഫീസുകളില്‍ റേഡിയോ മേഖലയില്‍ പ്രവര്‍ത്തിക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്.

ജേണലിസം എഐ - നിര്‍മ്മിത ബുദ്ധി  ജേണലിസത്തിലെ പാരമ്പര്യ രീതികളെ പാടേ മാറ്റിയിരിക്കുന്നു. ഈ സാങ്കേതിക വിദ്യയില്‍ പരിശീലനം നേടുക എന്നത് അത്യാവശ്യമാണ്.എ ഐ രംഗത്തെ പ്രമുഖരാണ് മാതൃഭൂമി മീഡിയ സ്‌കൂളില്‍ ജേണലിസം എഐയില്‍ ക്ലാസുകള്‍ എടുക്കുന്നത്.

ജിഎസ്ടിയും കോഷന്‍ ഡെപോസിറ്റുമടക്കം 99,400 രൂപയാണ് കോഴ്‌സ് ഫീ.

ബിരുദമാണ് അപേക്ഷിക്കാനുള്ള യോഗ്യത. അപേക്ഷാ ഫീസ് 500 രൂപ. www.mathrubhumimediaschool.com എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഫോണ്‍-9544038000

Content Highlights: Become a next-gen journalist with Mathrubhumi Media School`s PG Diploma in Journalism