പുസ്തകം തുറന്നുവെച്ച് പരീക്ഷയെഴുതിയാല്‍ എന്തു സംഭവിക്കും? കോപ്പിയടിയാണോ ഓപ്പണ്‍ ബുക്ക് എക്‌സാം

Representational Image | Photo: freepik.com
Representational Image | Photo: freepik.com

പരീക്ഷാഹാളില്‍ ചോദ്യപ്പേപ്പറിനൊപ്പം പാഠപുസ്തകം കൂടി തന്ന് 'ഇത് നോക്കി എഴുതിക്കോളൂ' എന്ന് അധ്യാപകര്‍ പറയുന്ന രംഗമായിരിക്കും എം.ജി സര്‍വകലാശാല ഓപ്പണ്‍ ബുക്ക് പരീക്ഷ നടത്തുമെന്ന് പ്രഖ്യാപിച്ചതോടെ പലരും മനസില്‍ കണ്ടിരിക്കുക. അടുത്ത അധ്യയന വര്‍ഷം മുതല്‍ നാല് വര്‍ഷ ബിരുദം നടപ്പാക്കുന്നതോടെ ഇന്റേണല്‍ പരീക്ഷകള്‍ പുസ്തകം നോക്കി എഴുതുന്ന മാതൃകയിലാകുമെന്നാണ് സര്‍വകലാശാല അറിയിച്ചിരിക്കുന്നത്. കേരളത്തിന് അത്ര പരിചിതമല്ലെങ്കിലും ദേശീയ രാജ്യാന്തര തലത്തിലെ നിരവധി സര്‍വകലാശാലകളിലും കോളേജുകളിലും ഇന്ന് ഓപ്പണ്‍ ബുക്ക് പരീക്ഷാ രീതി നിലവിലുണ്ട്. ഡല്‍ഹി, പോണ്ടിച്ചേരി, ജാമിയ മില്ലിയ, ബനാറസ്, അണ്ണാ, ഗുവാഹട്ടി സര്‍വകലാശാലകളും നാഷണല്‍ ലോ സ്‌കൂളുമെല്ലാം ഓപ്പണ്‍ ബുക്ക് പരീക്ഷ നടത്തിയവരില്‍ ഉള്‍പ്പെടുന്നു

പാഠപുസ്തകം തുറന്നുവെച്ച് വെറുതേ ഉത്തരം പകര്‍ത്തുന്നതല്ല ഓപ്പണ്‍ ബുക്ക് പരീക്ഷ. ക്ലാസ് മുറിയില്‍ നിന്നും പാഠപുസ്തകത്തില്‍ നിന്നും നിങ്ങള്‍ ആര്‍ജിച്ച അറിവിന്റെ അളവുകോലാണത്. കേവലം ഏതെങ്കിലും ഒരു പേജില്‍ നിന്ന് അതേപടി പകര്‍ത്തി എഴുതാന്‍ പാകത്തിനുള്ള ചോദ്യമോ ഉത്തരമോ ഇവിടെ പ്രതീക്ഷിക്കരുത്. വിശകലന രീതിയില്‍ പല ഭാഗങ്ങളില്‍ നിന്നായി പാഠഭാഗങ്ങള്‍ റഫര്‍ ചെയ്ത് ഉത്തരങ്ങളില്‍ അവ പ്രയോഗിക്കുന്നതാണ് വാസ്തവത്തില്‍ ഓപ്പണ്‍ബുക്ക് പരീക്ഷ. അതായത് ഏതെങ്കിലുമൊരു പാഠപുസ്തകം കാണാപ്പാഠം പഠിച്ചാല്‍ പോലും കാര്യമില്ലെന്ന് സാരം. മുന്‍പ് പരീക്ഷയ്ക്ക് ആവശ്യമായ പാഠഭാഗങ്ങള്‍ പഠിച്ച് ആ ചോദ്യങ്ങള്‍ക്കുത്തരം നല്‍കിയാല്‍ മതിയെങ്കില്‍ ഓപ്പണ്‍ ബുക്ക് പരീക്ഷയ്ക്ക് ആ വിഷയം അരച്ച് കലക്കി കുടിക്കേണ്ടി വരും. 

Content Highlights: Open Book Exam, How to Take an Open Book Exam, strategy, What is an open book exam?

Continue reading