72 ലക്ഷം യെന്‍ സ്കോളര്‍ഷിപ്പ്; ഹെലന്റെ ഹെവൻ, കാസർക്കോട്ട് നിന്ന് ജപ്പാനിലേയ്ക്കൊരു ഗവേഷണവഴി

Helen sibi
Helen sibi

കൂട്ടുകാരെല്ലാം പ്ലസ്ടുവിന് ശേഷം പ്രൊഫഷണല്‍ കോഴ്‌സ് തേടി പോയപ്പോഴും പ്ലസ്ടുവിന് മികച്ച മാര്‍ക്കുനേടിയ ഹെലന്റെ മനസില്‍ ഒരൊറ്റ ലക്ഷ്യം മാത്രമായിരുന്നു ഉണ്ടായിരുന്നത്... ഫിസിക്‌സ്... ഊര്‍ജതന്ത്ര മേഖലയിലെ ഉന്നതപഠനത്തെ ആ മിടുക്കി അത്രമേല്‍ ആഗ്രഹിച്ചു. സിനിമാനടനും കാസര്‍കോട് സ്‌റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയുമായ സിബി തോമസിന്റെ മകളാണ് ഹെലന്‍ സിബി. മകൾ ഏത് വിഷയം തിരഞ്ഞെടുത്താലും ആ മേഖലയില്‍ ഉന്നത വിദ്യഭ്യാസം വരെ നേടി മികച്ചതാവണമെന്ന് നിര്‍ബന്ധം മാത്രമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. അച്ഛന്‍ ആഗ്രഹം നെഞ്ചോടു ചേര്‍ത്ത ഹെലന്‍ ജപ്പാനിലെ ഏറ്റവും വലിയ ശാസ്ത്ര ഗവേഷണ കേന്ദ്രങ്ങളിലൊന്നായ നാഷണല്‍ ഇന്‍സ്റ്റ്യൂറ്റ്യൂട്ട് ഓഫ് മെറ്റീരിയല്‍ സയന്‍സില്‍ 72 ലക്ഷം യെന്‍ സ്കോളര്‍ഷിപ്പോടെ പഠിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുയാണ്. എന്തു പഠിക്കണമെന്ന് കൃത്യമായ ബോധ്യവും അതിനായുള്ള അന്വേഷണങ്ങളുമാണ് തന്നെ ഇവിടെയെത്തിച്ചതെന്ന് ഹെലന്‍ പറയുന്നു.

ജവഹര്‍ നവോദയ വിദ്യാലയത്തില്‍ നിന്നാണ് ഹെലന്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. അതിനുശേഷം കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജില്‍ നിന്നും ഫിസിക്‌സ് ബിരുദം നേടി. വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. മാസ്റ്റേര്‍സ് ചെയ്യുന്ന കാലയളവില്‍ ഫൈനല്‍ പ്രോജക്റ്റ് ചെയ്യാന്‍ ഐഐടിയിലാണ് അവസരം ലഭിച്ചത് ഹെലന്റെ ജീവിതത്തില്‍ വലിയൊരു വഴിത്തിരിവിന് കാരണമാണ്. അവിടെ നിന്ന് ലഭിച്ച് സാധ്യകളെ കുറിച്ചുള്ള അറിവാണ് ജപ്പാനിലെ നിംസിലേക്കുള്ള വഴിതുറന്നത്‌.

ഫിസിക്‌സിന്റെ മേഖലയിലേക്ക്

Content Highlights: NIMS scholarship to helen sibi thomas

Continue reading