ജെ.ഇ.ഇ. അഡ്വാൻസ്ഡ് വഴി 128 പ്രോഗ്രാമുകളിൽ പ്രവേശനം

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി (ഐ.ഐ.ടി.) പ്രവേശനപരീക്ഷയായ ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ.) അഡ്വാൻസ്ഡ് വഴി വിവിധ ഐ.ഐ.ടി.കളിലായി 128 അണ്ടർ ഗ്രാജ്വേറ്റ് അക്കാദമിക് പ്രോഗ്രാമുകളിലേക്ക് പ്രവേശനം നൽകും.
സ്ഥാപനങ്ങൾ
പരീക്ഷയുടെ പരിധിയിൽ വരുന്ന 23 ഐ.ഐ.ടി.കൾ: ബോംബെ, ഡൽഹി, മദ്രാസ്, കാൻപുർ, ഖരഗ്പുർ, ഗുവാഹാട്ടി, റൂർക്കി, ധൻബാദ്, വാരാണസി, ഭിലായ്, ഭുവനേശ്വർ, ധാർവാഡ്, ഗാന്ധിനഗർ, ഗോവ, ഹൈദരാബാദ്, ഇന്ദോർ, ജമ്മു, ജോധ്‌പുർ, മാൺഡി, പാലക്കാട്, പട്ന, റോപ്പർ, തിരുപ്പതി.
അക്കാദമിക് പ്രോഗ്രാമുകൾ
* നാലുവർഷ പ്രോഗ്രാമുകൾ: ബാച്ച്‌ലർ ഓഫ് ടെക്നോളജി (ബി.ടെക്. -66 ബ്രാഞ്ചുകൾ), ബാച്ച്‌ലർ ഓഫ് സയൻസ് (ബി.എസ്. -14 വിഷയങ്ങൾ).
* അഞ്ചുവർഷ പ്രോഗ്രാമുകൾ: ബാച്ച്‌ലർ ഓഫ് ആർക്കിടെക്ചർ (ബി.ആർക്ക്. - 1), ബി.ടെക്.-എം.ടെക്. ഡ്യുവൽ ഡിഗ്രി (19), ബി.എസ്.-എം.എസ്. ഡ്യുവൽ ഡിഗ്രി (5), ഇന്റഗ്രേറ്റഡ് എം.ടെക്. (4), ബി.ടെക്. + എം.ടെക്. ഡ്യുവൽ ഡിഗ്രി (7); ബി.ടെക്.- എം.ബി.എ. (11), ഡ്യുവൽ ഡിഗ്രി ബി.എസ്.-എം.ബി.എ. (1).
ഈ വർഷത്തെ അന്തിമപട്ടിക വരുമ്പോൾ മാറ്റങ്ങളുണ്ടാകാം. 2024-ൽ ഓരോ ഐ.ഐ.ടി.യിലും ലഭ്യമായ പ്രോഗ്രാമുകളുടെ പട്ടിക jeeadv.ac.in ലെ 2025-ലെ ഇൻഫർമേഷൻ ബ്രോഷറിലുണ്ട്.പാലക്കാട് ഐ.ഐ.ടി.യിൽ സിവിൽ, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്‌ട്രിക്കൽ, മെക്കാനിക്കൽ, ഡേറ്റാ സയൻസ് ആൻഡ് എൻജിനിയറിങ് എന്നീ ബി.ടെക്. പ്രോഗ്രാമുകളാണുള്ളത്.
പരീക്ഷ മേയ് 18-ന്
പരീക്ഷ മേയ് 18-ന് കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് (സി.ബി.ടി.) രീതിയിൽ നടത്തും. ഈ പരീക്ഷയ്ക്ക് ഒരാൾക്ക് നേരിട്ട് അപേക്ഷിക്കാൻ കഴിയില്ല. ഐ.ഐ.ടി. പ്രവേശനം തേടുന്നവർ, നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) നടത്തുന്ന ജെ.ഇ.ഇ. മെയിൻ 2025 പേപ്പർ 1-ന് (ബി.ഇ./ബി.ടെക്.) അപേക്ഷിച്ച് അഭിമുഖീകരിച്ചിരിക്കണം.
* ജെ.ഇ.ഇ. മെയിൻ പേപ്പർ 1-ൽ വിവിധ കാറ്റഗറികളിൽനിന്നും മുന്നിലെത്തുന്ന 2,50,000 പേർക്കേ അഡ്വാൻസ്ഡ് അഭിമുഖീകരിക്കാൻ അർഹത ലഭിക്കൂ.
* ജെ.ഇ.ഇ. മെയിൻ ആദ്യ സെഷൻ പരീക്ഷയുടെ എൻ.ടി.എ. സ്കോർ പ്രസിദ്ധീകരിച്ചു. ജെ.ഇ.ഇ. മെയിൻ രണ്ടാം സെഷൻ (ഏപ്രിൽ 2025) അപേക്ഷ ഫെബ്രുവരി 25-ന് രാത്രി ഒൻപതുവരെ നൽകാം. പരീക്ഷ ഏപ്രിൽ ഒന്നിനും എട്ടിനും ഇടയ്ക്ക് നടത്തും.
* ആദ്യ സെഷൻ പേപ്പർ 1 അപേക്ഷിച്ചവർക്കും അപേക്ഷിക്കാത്തവർക്കും താത്‌പര്യമുണ്ടെങ്കിൽ രണ്ടാം സെഷനിലെ പേപ്പർ 1-ന് അപേക്ഷിക്കാം. രണ്ടു സെഷനും അഭിമുഖീകരിക്കുന്നവരുടെ കാര്യത്തിൽ പേപ്പർ 1-ലെ ഭേദപ്പെട്ട എൻ.ടി.എ. സ്കോറും ഒരു സെഷൻമാത്രം അഭിമുഖീകരിക്കുന്നവരുടെ കാര്യത്തിൽ ആ സെഷനിലെ പേപ്പർ-1 എൻ.ടി.എ. സ്കോറും പരിഗണിച്ച്, പേപ്പർ 1-ന്റെ റാങ്ക് പ്രഖ്യാപിക്കും. ഇത് ഏപ്രിൽ 17-നകം പ്രതീക്ഷിക്കാം. ജെ.ഇ.ഇ. മെയിൻ ഒന്നാംപേപ്പർ റാങ്ക് പട്ടിക തയ്യാറാക്കിയശേഷമാണ് ജെ.ഇ.ഇ. അഡ്വാൻസ്ഡ് 2025 അഭിമുഖീകരിക്കാൻ അർഹത ലഭിക്കുന്ന 2,50,000 പേരെ കണ്ടെത്തുക.

തിരഞ്ഞെടുപ്പ് ഓരോ വിഭാഗത്തിൽനിന്നും
ഓരോവിഭാഗത്തിൽനിന്നും നിശ്ചിത എണ്ണം പേർക്കാണ് അവസരം ലഭിക്കുക. ഈ വിവരങ്ങൾ അഡ്വാൻസ്ഡ് ഇൻഫർമേഷൻ ബ്രോഷറിലുണ്ട്. ഓപ്പൺ -96,187, ജനറൽ-ഇ.ഡബ്ല്യു.എസ്. -23,750, ഒ.ബി.സി.-എൻ.സി.എൽ. -64,125, എസ്.സി. -35,625, എസ്.ടി.-17,812.
ഇതുകൂടാതെ, ഓരോ വിഭാഗത്തിലെയും ഭിന്നശേഷിക്കാർക്ക് നീക്കിവച്ചിരിക്കുന്ന സ്ളോട്ടുകൾ യഥാക്രമം ഇപ്രകാരമാണ്: 5063, 1250, 3375, 1875, 938.
അർഹതനേടാൻ നിശ്ചയിക്കുന്ന മെയിൻ പേപ്പർ 1 മിനിമം കട്ട് ഓഫ് എൻ.ടി.എ. സ്കോർ ഒട്ടേറെപ്പേർക്ക് ഉണ്ടാകാൻ സാധ്യതയുണ്ട്. ആ സ്കോറുള്ള എല്ലാവരും യോഗ്യത നേടിയതായി പരിഗണിക്കുമെന്നതിനാൽ അഡ്വാൻസ്ഡിന് യോഗ്യത നേടുന്നവരുടെ മൊത്തം എണ്ണം 2,50,000-ത്തിലും അല്പം കൂടുതലായിരിക്കും.
2024-ൽ അഡ്വാൻസ്ഡിന് വിവിധ കാറ്റഗറികളിൽ അർഹത നേടിയവരുടെ മെയിൻ പേപ്പർ-1 മിനിമം കട്ട് ഓഫ് പെർസന്റൈൽ സ്കോർ ഇപ്രകാരമായിരുന്നു:
യു.ആർ. (ഓൾ) -93.2362181 (97351 പേർ), ഇ.ഡബ്ല്യു.എസ്. (ഓൾ) -81.3266412 (25,029), ഒ.ബി.സി. (ഓൾ) -79.6757881 (67,570), എസ്.സി. (ഓൾ) -60.0923182 (37,581), എസ്.ടി. (ഓൾ) -46.6975840 (18,780), യു.ആർ. പി.ഡബ്ല്യു.ഡി. -0.0018700 (3973). മൊത്തം 2,50,284 പേർ യോഗ്യത നേടി.
മറ്റ് യോഗ്യതാവ്യവസ്ഥകൾ
* ഐ.ഐ.ടി. പ്രവേശനം തേടുന്നവർ 1.10.2000-നോ ശേഷമോ ആയിരിക്കണം ജനിച്ചത്. പട്ടിക/ഭിന്നശേഷി വിഭാഗക്കാർ എങ്കിൽ, 1.10.1995-നോ ശേഷമോ ജനിച്ചവരാകണം.
*തുടർച്ചയായി രണ്ടുവർഷങ്ങളിലായി രണ്ടുതവണമാത്രമേ ഒരാൾക്ക് അഡ്വാൻസ്ഡ് അഭിമുഖീകരിക്കാനാകൂ.
* ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവ നിർബന്ധവിഷയങ്ങളായി പഠിച്ച് 2024-ലോ 2025-ലോ ക്ലാസ് 12/തത്തുല്യപരീക്ഷ ആദ്യമായി അഭിമുഖീകരിച്ചിരിക്കണം.
* തത്തുല്യപരീക്ഷകളിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിങ് സീനിയർ സെക്കൻഡറി സ്കൂൾ പരീക്ഷ (അഞ്ച് വിഷയങ്ങളോടെ), എച്ച്.എസ്.സി. വൊക്കേഷണൽ പരീക്ഷ, അംഗീകൃത ത്രിവത്സര ഡിപ്ലോമ പരീക്ഷ തുടങ്ങിയവയും ഉൾപ്പെടും.
*പ്ലസ്‌ടുതലത്തിൽ കുറഞ്ഞത് അഞ്ചുവിഷയങ്ങൾ പഠിച്ചിരിക്കണം. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവ നിർബന്ധമാണ്. നാലാം വിഷയം ഒരു ഭാഷയാകാം. അഞ്ചാം വിഷയം ഇവ നാലുമല്ലാത്ത ഒരു വിഷയമാകാം.
*അഞ്ചുവിഷയങ്ങൾക്ക് മൊത്തത്തിൽ 75 ശതമാനം മാർക്ക് (പട്ടിക/ഭിന്നശേഷി വിഭാഗക്കാർക്ക് 65 ശതമാനം) വാങ്ങി പ്ലസ്‌ടുതല പരീക്ഷ ജയിച്ചിരിക്കുകയോ അപേക്ഷാർഥിയുടെ കാറ്റഗറിയിൽ പ്ലസ്‌ടുതല പരീക്ഷ ജയിച്ചവരിൽ മുന്നിലെത്തിയവരുടെ 20-ാം പെർസന്റൈൽ വിഭാഗത്തിൽ ഉൾപ്പെട്ടിരിക്കുകയോ വേണം. പ്രവേശനവേളയിൽ ഈ വ്യവസ്ഥ തൃപ്തിപ്പെടുത്തണം. നാലും അഞ്ചും വിഷയവിഭാഗങ്ങളിൽ ഒന്നിൽക്കൂടുതൽ വിഷയങ്ങളുണ്ടെങ്കിൽ കൂടുതൽ മാർക്കുള്ള വിഷയം പരിഗണിക്കും.
*2024-ലെ ജോയൻറ് സീറ്റ് അലോക്കേഷൻ അതോറിറ്റി (ജോസ) ബിസിനസ് റൂൾസ് പ്രകാരമുള്ള ഏതെങ്കിലും അക്കാദമിക് പ്രോഗ്രാമിൽ ഏതെങ്കിലും ഐ.ഐ.ടി.യിൽ പ്രവേശനം നേടിയിരിക്കരുത്. പഠനം തുടർന്നാലും തുടർന്നിട്ടില്ലെങ്കിലും അല്ലെങ്കിൽ ഓൺലൈൻ റിപ്പോർട്ടിങ്/റിപ്പോർട്ടിങ് സെൻററിൽ ഹാജരായി സീറ്റ് സ്വീകരിച്ചിട്ടുണ്ടെങ്കിലും ഈ വ്യവസ്ഥ ബാധകമാണ്. പ്രവേശനം നേടിയശേഷം ഏതുകാരണത്താൽ ആയാലും പ്രവേശനം റദ്ദുചെയ്യപ്പെട്ടവർക്കും അഡ്വാൻസ്ഡ് അഭിമുഖീകരിക്കാൻ അർഹതയില്ല.
*‘ജോസ 2024’ വഴി ഒരു ഐ.ഐ.ടി.യിൽ സീറ്റ് അലോട്ടുചെയ്യപ്പെട്ട, ഓൺലൈൻ ആയോ റിപ്പോർട്ടിങ് സെന്റററിലോ റിപ്പോർട്ടിങ് നടത്തിയിട്ടില്ലാത്തവർ അവസാന റൗണ്ട് സീറ്റ് അലോട്മെൻറിനുമുൻപ് പിൻവാങ്ങിയവർ, അവസാന റൗണ്ട് സീറ്റ് അലോട്മെൻറിനുമുൻപ്, ഏതുകാരണത്താലായാലും സീറ്റ് റദ്ദാക്കപ്പെട്ടവർ എന്നിവർക്ക് അഡ്വാൻസ്ഡ് 2025 അഭിമുഖീകരിക്കാൻ അർഹതയുണ്ട്.
*ഏതെങ്കിലും ഐ.ഐ.ടി.യിൽ ഒരു പ്രിപ്പറേറ്ററി കോഴ്‌സിൽ 2024-ൽ ആദ്യമായി പ്രവേശനം നേടിയവർക്കും അഭിമുഖീകരിക്കാം
* സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ 2025 ജെ.ഇ.ഇ. അഡ്വാൻസ്ഡിന് രജിസ്റ്റർചെയ്യാൻ അർഹത ലഭിച്ചവർ തൃപ്തിപ്പെടുത്തേണ്ട വ്യവസ്ഥകളും അതിലേക്ക് അവർ നൽകേണ്ട രേഖകളും ജനുവരി 25-ന് പ്രസിദ്ധപ്പെടുത്തിയ വെബ്സൈറ്റിലുള്ള അപ്ഡേറ്റഡ് ഇൻഫർമേഷൻ ബ്രോഷറിൽ വ്യക്തമാക്കിയിട്ടുണ്ട്.
പരീക്ഷാഘടന
കംപ്യൂട്ടർബേസ്ഡ് രീതിയിൽ നടത്തുന്ന പരീക്ഷയ്ക്ക് രണ്ട് പേപ്പറുണ്ടാകും. ഒന്നാം പേപ്പർ രാവിലെ ഒൻപതുമുതൽ ഉച്ചയ്ക്ക് 12 വരെയും രണ്ടാം പേപ്പർ ഉച്ചയ്ക്ക് 2.30 മുതൽ 5.30 വരെയുമായിരിക്കും. രണ്ടു പേപ്പറും നിർബന്ധമായും അഭിമുഖീകരിച്ചിരിക്കണം.
ഓരോ പേപ്പറിലും ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ മൂന്നു വിഷയങ്ങളിൽ നിന്നുമുള്ള ചോദ്യങ്ങളുണ്ടാകും. പരീക്ഷാർഥിയുടെ കോംപ്രിഹൻഷൻ, റീസണിങ്, അനലിറ്റിക്കൽ എബിലിറ്റി മികവുകൾ വിലയിരുത്തുന്നതാകും ചോദ്യങ്ങൾ. ചില ചോദ്യങ്ങൾക്ക്, ഉത്തരംതെറ്റിയാൽ മാർക്ക് നഷ്ടമാകും. മാർക്കിങ് സ്കീം പരീക്ഷാവേളയിൽ നൽകുന്ന നിർദേശങ്ങളുണ്ടാകും. പരീക്ഷയുടെ സിലബസ്, jeeadv.ac.in ലും അവിടെയുള്ള ഇൻഫർമേഷൻ ബ്രോഷറിലും ഉണ്ട്. മുൻവർഷങ്ങളിലെ ചോദ്യപ്പേപ്പർ, സൈറ്റിലുണ്ട് (ആർക്കൈവ്സ് ലിങ്ക്). മോക് ടെസ്റ്റുകൾ സൈറ്റിൽ ലഭ്യമാക്കും (റിസോഴ്സസ് സെക്‌ഷൻ).
രജിസ്ട്രേഷൻ ഏപ്രിൽ 23 മുതൽ
രജിസ്ട്രേഷൻ jeeadv.ac.in വഴി ഏപ്രിൽ 23 രാവിലെ 10 മുതൽ മേയ് രണ്ടിന് രാത്രി 11.59 വരെ നടത്താം. ജെ.ഇ.ഇ. മെയിൻ പേപ്പർ 1 ഫലം ഏപ്രിൽ 23-നുമുൻപ് പ്രഖ്യാപിക്കപ്പെടുന്നതിന് വിധേയമാണിത്. കേരളത്തിലും പരീക്ഷാകേന്ദ്രങ്ങളുണ്ട്. ടെസ്റ്റ് സെൻറർ അന്തിമപട്ടിക, രജിസ്ട്രേഷൻ വേളയിൽ ലഭ്യമാക്കും.
വനിതകൾ, പട്ടിക/ഭിന്നശേഷി വിഭാഗക്കാർ എന്നിവർക്ക് ഭാരതത്തിലെ ഒരു പരീക്ഷാകേന്ദ്രത്തിൽ പരീക്ഷ അഭിമുഖീകരിക്കാൻ രജിസ്ട്രേഷൻ ഫീസ് 1600 രൂപയാണ്. മറ്റുള്ളവർക്ക് 3200 രൂപയും. രജിസ്റ്റർചെയ്തശേഷം മേയ് അഞ്ചിന് രാത്രി 11.59 വരെ തുകയടയ്ക്കാം.
പരീക്ഷ കഴിഞ്ഞ്

പരീക്ഷകഴിഞ്ഞ് പരീക്ഷാർഥികളുടെ റെസ്പോൺസസ്, താത്‌കാലിക ഉത്തരസൂചിക എന്നിവ വെബ്സൈറ്റിൽ ലഭ്യമാക്കും. ഉത്തരസൂചികയിന്മേൽ പ്രതികരണം നൽകാൻ അവസരമുണ്ടാകും. അവകൂടി പരിഗണിച്ച് അന്തിമ ഉത്തരസൂചിക പ്രസിദ്ധപ്പെടുത്തും. തീയതികൾ ബ്രോഷറിൽ നൽകിയിട്ടുണ്ട്. ജൂൺ രണ്ടിന് രാവിലെ 10-ന് ഫലപ്രഖ്യാപനമുണ്ടാകും.
റാങ്ക് പട്ടിക
യോഗ്യത നേടാനും അതുവഴി റാങ്ക് പട്ടികകളിൽ ഇടംനേടാനും കാറ്റഗറിയനുസരിച്ച് കട്ട് ഓഫ് മാർക്കുണ്ട്. രണ്ടുതരത്തിലുള്ള മിനിമം മാർക്ക് വ്യവസ്ഥകളാണ് തൃപ്തിപ്പെടുത്തേണ്ടത് -പരീക്ഷയിലെ ഓരോ വിഷയത്തിനുളളതും രണ്ടുപേപ്പറിലുംകൂടി മൊത്തത്തിൽ ഉള്ളതും. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ മൂന്നുവിഷയങ്ങൾക്കും കട്ട് ഓഫ് മാർക്ക് വാങ്ങണം. പേപ്പർ 1, 2 എന്നിവയിൽ രണ്ടിലുംകൂടി ഫിസിക്സിനു കിട്ടുന്ന മൊത്തം മാർക്കാണ് ഫിസിക്സിന്റെ മാർക്ക്. ഇതേപോലെ, കെമിസ്ട്രി, മാത്തമാറ്റിക്സ്, എന്നിവയിൽ ഓരോന്നിന്റെയും മൊത്തം മാർക്ക് കണക്കാക്കും. രണ്ടുപേപ്പറിനുംകൂടി ലഭിക്കുന്ന മൊത്തം മാർക്കും കണക്കാക്കും.

ഓരോ വിഷയത്തിനും വേണ്ട കട്ട് ഓഫ് മാർക്ക്, രണ്ടുപേപ്പറിനുംകൂടി വേണ്ട കട്ട് ഓഫ് മാർക്ക്, റാങ്ക്പട്ടിക/കാറ്റഗറി അനുസരിച്ച് ഇപ്രകാരമാണ്(ശതമാനക്കണക്കിൽ): കോമൺ റാങ്ക് ലിസ്റ്റ് -10 (ഓരോ വിഷയത്തിനും), 35 (രണ്ടുപേപ്പറിലും കൂടി); ജനറൽ- ഇ.ഡബ്ല്യു.എസ്; ഒ.ബി.സി.-എൻ.സി.എൽ. റാങ്ക് ലിസ്റ്റുകൾ -9, 31.5; എസ്.സി., എസ്.ടി. റാങ്ക് പട്ടികകൾ എല്ലാവിഭാഗങ്ങളിലെയും പി.ഡബ്ല്യു.ഡി. റാങ്ക് പട്ടികകൾ -5, 17.5, പ്രിപ്പറേറ്ററി കോഴ്സ് റാങ്ക് പട്ടിക -2.5, 8.75
ഐ.ഐ.ടി. ബി.ആർക്ക്. പ്രവേശനം
അഡ്വാൻസ്ഡ് യോഗ്യത നേടുന്നവർക്ക് വാരാണസി, ഖരഗ്പുർ, റൂർക്കി എന്നീ ഐ.ഐ.ടി.കളിലെ ബി.ആർക്ക് പ്രോഗ്രാം പ്രവേശനത്തിൽ താത്‌പര്യമുണ്ടെങ്കിൽ ആർക്കിടെക്ചർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന് (എ.എ.ടി.) രജിസ്റ്റർചെയ്ത് പരീക്ഷ അഭിമുഖീകരിക്കണം. ജൂൺ രണ്ടിന് രാവിലെ 10 മുതൽ മൂന്നിന് വൈകീട്ട് അഞ്ചുവരെ ഇതിന് സൗകര്യം ലഭിക്കും. പരീക്ഷ എല്ലാ സോണൽ ഐ.ഐ.ടി.കളിലും നടത്തും. പ്രത്യേകം അഡ്മിറ്റ് കാർഡ് ഉണ്ടാകില്ല. അഡ്വാൻസ്ഡ് അഡ്മിറ്റ് കാർഡ് ഹാജരാക്കണം.
ജൂൺ അഞ്ചിന് രാവിലെ ഒൻപതുമുതൽ 12 വരെ നടത്തുന്ന ആർക്കിടെക്ചർ അഭിരുചിപരീക്ഷ ഒരു യോഗ്യതാപരീക്ഷ മാത്രമാണ്. നിശ്ചയിക്കപ്പെടുന്ന കട്ട് ഓഫ് മാർക്ക് (എത്രയെന്ന് മുൻകൂട്ടി അറിയിക്കാറില്ല) നേടുന്നവർ, ആർക്കിടെക്ചർ അഭിരുചിപരീക്ഷ ജയിച്ചതായി പരിഗണിക്കും. എല്ലാ വിഭാഗക്കാർക്കും പൊതുവായ ഒരു കട്ട് ഓഫ് ആയിരിക്കും. കാറ്റഗറിയനുസരിച്ച് പ്രത്യേകം പ്രത്യേകം കട്ട് ഓഫ് ഉണ്ടായിരിക്കില്ല. മാത്രമല്ല, ഈ പരീക്ഷയ്ക്ക് പ്രത്യേകം റാങ്കും ഉണ്ടാകില്ല. പരീക്ഷയിൽ യോഗ്യത നേടുന്നവരുടെ ജെ.ഇ.ഇ. അഡ്വാൻസ്ഡ് റാങ്ക് പരിഗണിച്ചാകും ബി.ആർക്ക്. പ്രവേശനം. എ.എ.ടി. ഫലം ജൂൺ എട്ടിന് വൈകീട്ട് അഞ്ചിന് പ്രഖ്യാപിക്കും.
അലോട്മെന്റ്-ജോസ
റാങ്ക് പട്ടികകൾ പ്രസിദ്ധീകരിച്ചശേഷം അഡ്വാൻസ്ഡ് റാങ്ക് പരിഗണിച്ച് ഐ.ഐ.ടി.കളിലേക്കും ജെ.ഇ.ഇ. മെയിൻ റാങ്ക് പരിഗണിച്ച് എൻ.ഐ.ടി. വിഭാഗത്തിലേക്കും (എൻ.ഐ.ടി., ഐ.ഐ.ഐ.ടി., ജി.എഫ്.ടി.ഐ. തുടങ്ങിയവ), ജോയൻറ് സീറ്റ് അലോക്കേഷൻ അതോറിറ്റി (ജോസ) സംയുക്ത കൗൺസലിങ് വഴി സീറ്റ് അലോക്കേഷൻ നടത്തും. ജോസ 2025 അലോക്കേഷൻ നടപടികൾ ജൂൺ മൂന്നിന് വൈകീട്ട് അഞ്ചിന് തുടങ്ങിയേക്കും.

ജെ.ഇ.ഇ. അഡ്വാൻസ്ഡ് റാങ്ക്/സ്കോർ മുൻവർഷങ്ങളിൽ ഉപയോഗിച്ചുവരുന്ന മറ്റുസ്ഥാപനങ്ങൾ
ഐ.ഐ.ടി.കൾ കൂടാതെ, മറ്റുചില സ്ഥാപനങ്ങളും അഡ്വാൻസ്ഡ് സ്കോർ പരിഗണിച്ച് വിവിധ ബിരുദതലപ്രോഗ്രാമുകളിലേക്ക് മുൻവർഷങ്ങളിൽ പ്രവേശനം നൽകിയിട്ടുണ്ട്. ചില സ്ഥാപനങ്ങൾ ഈ വർഷത്തെ പ്രവേശനവും പ്രഖ്യാപിച്ചിട്ടുണ്ട്.
* ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് -ബെംഗളൂരു (iisc.ac.in/admissions/): ബി.എസ്. (റിസർച്ച്), ബി.ടെക്. മാത്തമാറ്റിക്സ് ആൻഡ് കംപ്യൂട്ടിങ് എന്നീ കോഴ്സുകളിലെ 2025-ലെ പ്രവേശനത്തിന് സ്കോർ ഉപയോഗിക്കും.
* ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പെയ്‌സ് സയൻസ് ആൻഡ് ടെക്നോളജി -തിരുവനന്തപുരം (www.iist.ac.in): ബി.ടെക്., ബി.ടെക്. -എം.എസ്./എം.ടെക്.
* ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ആൻഡ് എനർജി -വിശാഖപട്ടണം (iipe.ac.in): ബി.ടെക്.
* രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ടെക്നോളജി -റായ്ബറേലി (www.rgipt.ac.in): ബി.ടെക്./ഇൻറഗ്രേറ്റഡ് ഡ്യുവൽ ഡിഗ്രി)
മൂന്നുസ്ഥാപനങ്ങളും 2024-ൽ ഉപയോഗിച്ചു. ഈ വർഷവും ഈ ചാനൽ വഴി പ്രവേശനമുണ്ടെങ്കിൽ, താത്‌പര്യമുള്ളവർ അതത് സ്ഥാപനത്തിലേക്കും യഥാസമയം അപേക്ഷിക്കണം.
ജെ.ഇ.ഇ. അഡ്വാൻസ്ഡ് ഇൻഫർമേഷൻ ബ്രോഷർ 2025 പ്രകാരം, ഈ പരീക്ഷയിലെ റാങ്ക് പരിഗണിച്ചേക്കാവുന്ന സ്ഥാപനങ്ങളുടെ പട്ടികയിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ചും (ഐസർ) ഉൾപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ, ഈ വർഷത്തെ ഐസർ പ്രവേശനം പൂർണമായും 2025-ലെ ഐസർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (ഐ.എ.ടി.) അടിസ്ഥാനമാക്കിയാണെന്ന് iiseradmission.in ൽ അറിയിപ്പ് വന്നിട്ടുണ്ട്.
*ബിരുദതല സയൻസ് പoനത്തിനു നൽകുന്ന സ്കോളർഷിപ്പ് ഫോർ ഹയർ എജുക്കേഷന് (ഷീ -online-inspire.gov.in) അപേക്ഷിക്കാനുള്ള ഒരു മാനദണ്ഡം അഡ്വാൻസ്ഡ് റാങ്കാണ്. പരീക്ഷയിൽ 10000-നുള്ളിൽ റാങ്ക് നേടുന്നവർക്ക് മറ്റ് യോഗ്യതാവ്യവസ്ഥകൾക്കുവിധേയമായി സ്കോളർഷിപ്പിന് അപേക്ഷിക്കാം.
Content Highlights: JEE Advanced 2025: Dates, Eligibility, Registration