ഷാരുണ്‍ ഖാന് മേരി ക്യൂറി ഫെലോഷിപ്പ്

കൊച്ചി: ശാസ്ത്രഗവേഷണത്തിന് യൂറോപ്യന്‍ കമ്മിഷന്‍ നല്‍കുന്ന മേരി ക്യൂറി ഫെലോഷിപ്പ് (ഏകദേശം 2.39 കോടി രൂപ) എറണാകുളം ആലുവ സ്വദേശി ഡോ. ഷാരുണ്‍ ഖാന് ലഭിച്ചു.
ഡെന്‍മാര്‍ക്കിലെ ആല്‍ബോര്‍ഗ് സര്‍വകലാശാലയില്‍ രണ്ടുവര്‍ഷത്തെ ഗവേഷണത്തിനാണ് അവസരം. ആലുവ തായിക്കാട്ടുകര കോട്ടയ്ക്കകത്ത് സാബു ഖാന്റെയും ഷെമീനയുടെയും മകനാണ്. ഭാര്യ: ഡോ. അമിത ബാനു ഷാജഹാന്‍.
കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റിയില്‍നിന്ന് ബിരുദവും ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ബിരുദാനന്തരബിരുദവും പിഎച്ച്ഡി.യും പൂര്‍ത്തിയാക്കി.
ഷാരുണ്‍ ഇപ്പോള്‍ അമേരിക്കയിലെ നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ റീജനറേറ്റീവ് നാനോമെഡിസിനില്‍ പോസ്റ്റ് ഡോക്ടറല്‍ ഫെലോ ആണ്.
Content Highlights: Dr. Sharun Khan Awarded Marie Curie Fellowship