ബിറ്റ്‌സാറ്റ് വഴി പ്രവേശനം ലഭിക്കാന്‍ വേണ്ട റാങ്ക് എത്ര | Ask Expert

ബിറ്റ്‌സാറ്റ് വഴി ഏതെങ്കിലും കാമ്പസില്‍ പ്രവേശനം ലഭിക്കാന്‍ വേണ്ട റാങ്ക് എത്രയാണ്. ഗോവ, ഹൈദരാബാദ് കാമ്പസുകളില്‍ ഏതാണ് നല്ലത്?-പ്രിയങ്ക, തിരുവനന്തപുരം
ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സ് (ബിറ്റ്‌സ്) അഡ്മിഷന്‍ടെസ്റ്റ് (ബിറ്റ്‌സാറ്റ്) വഴിയാണ് പിലാനി, ഗോവ, ഹൈദരാബാദ് കാമ്പസുകളിലെ ഇന്റഗ്രേറ്റഡ് ഫസ്റ്റ് ഡിഗ്രി പ്രോഗ്രാം പ്രവേശനം. മുന്‍വര്‍ഷങ്ങളില്‍ ഓരോ കാമ്പസിലും നല്‍കിയ പ്രവേശനത്തിന്റെ കട്ട്ഓഫ് സ്‌കോര്‍ https://www.bitsadmission.com-ലുണ്ട്. റാങ്ക് അടിസ്ഥാനമാക്കിയല്ല, ബിറ്റ്‌സാറ്റില്‍ ലഭിച്ച സ്‌കോര്‍ അടിസ്ഥാനമാക്കിയാണിത്.
2021 പ്രവേശനവിവരങ്ങള്‍ സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടില്ല. 2020 വിവിധ കാമ്പസുകളിലെ പ്രോഗ്രാമുകളിലെ ബിറ്റ്‌സാറ്റ് കട്ട്ഓഫ് സ്‌കോര്‍ ഇപ്രകാരമായിരുന്നു.
പിലാനി: ബി.ഇ: കെമിക്കല്‍-270, സിവില്‍-254, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്-333, മെക്കാനിക്കല്‍-298, കംപ്യൂട്ടര്‍ സയന്‍സ്-372, ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്‍ടേഷന്‍-323, മാനുഫാക്ചറിങ്-253, ബി.ഫാം-203, എം.എസ്സി.: ബയോളജിക്കല്‍ സയന്‍സസ്-261, കെമിസ്ട്രി-258, ഇക്കണോമിക്‌സ്-304, മാത്തമാറ്റിക്‌സ്-286, ഫിസിക്‌സ്-283.
ഗോവ: ബി.ഇ. കെമിക്കല്‍ -248, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് -306, മെക്കാനിക്കല്‍ -269, കംപ്യൂട്ടര്‍ സയന്‍സ് -347, ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്‍ടേഷന്‍ -293, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ -320, എം.എസ്സി.: ബയോളജിക്കല്‍ സയന്‍സസ് -246, കെമിസ്ട്രി -249, ഇക്കണോമിക്‌സ് -290, മാത്തമാറ്റിക്‌സ്-265, ഫിസിക്‌സ്-271.
ഹൈദരാബാദ്: ബി.ഇ. കെമിക്കല്‍ -240, സിവില്‍ -240, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് -300, മെക്കാനിക്കല്‍ -260, കംപ്യൂട്ടര്‍ സയന്‍സ് -336, ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്‍ടേഷന്‍ -290, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ -314, ബി.ഫാം -161, എം.എസ്സി.: ബയോളജിക്കല്‍ സയന്‍സസ്-240, കെമിസ്ട്രി-240, ഇക്കണോമിക്‌സ്-281, മാത്തമാറ്റിക്‌സ്-257, ഫിസിക്‌സ്-256.
സീറ്റ് പരിഗണിക്കുമ്പോള്‍ കൂടുതല്‍ അപേക്ഷകര്‍ക്ക് ഒരേ ബിറ്റ്‌സാറ്റ് സ്‌കോര്‍ ഉണ്ടെങ്കില്‍ ഒരു പ്രോഗ്രാമിന്റെ യഥാര്‍ഥ കട്ട്ഓഫ് സ്‌കോറിന് ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് സ്‌കോര്‍ പരിഗണിച്ചുകൊണ്ടുള്ള ടൈബ്രേക്കിങ് വ്യവസ്ഥയും ഉണ്ടാകും. കട്ട് ഓഫ് പരിശോധിക്കുമ്പോള്‍ 2020-ല്‍ വിദ്യാര്‍ഥികള്‍ കൂടുതല്‍ താത്പര്യം കാട്ടിയത് പിലാനി കാമ്പസിനോടാണ്. രണ്ടാമത് ഗോവയും.
Content Highlights: minimum rank required to secure admission in BITSAT;ask expert