കൊച്ചി ശാസ്ത്ര-സാങ്കേതിക സർവകലാശാലയിൽ എത്ര റാങ്കുവരെയുള്ളവർക്ക് ബി.ടെക്. അഡ്മിഷൻ കിട്ടാം/ASK EXPERT

Representational image
Representational image

കൊച്ചി ശാസ്ത്ര-സാങ്കേതിക സർവകലാശാലയിൽ എത്ര റാങ്കുവരെയുള്ളവർക്ക് ബി.ടെക്. അഡ്മിഷൻ കിട്ടാം?

-ദൃശ്യ, ആലപ്പുഴ

ഒരുപാട്‌ ഘടകങ്ങളെ ആശ്രയിക്കുന്ന ഒന്നാണ് അലോട്ട്മെൻറ്. വിദ്യാർഥിയുടെ റാങ്ക്, ബ്രാഞ്ച് / സ്ഥാപനതാത്‌പര്യങ്ങൾ, സംവരണാനുകൂല്യങ്ങൾ എന്നിവയൊക്കെ അതിനെ ബാധിക്കും. 2021-ൽ അവിടെ വിവിധ കാമ്പസുകളിൽ ജനറൽവിഭാഗത്തിൽ സ്റ്റേറ്റ് മെറിറ്റിലും ഓൾ ഇന്ത്യ മെറിറ്റിലും അവസാനമായി അലോട്ട്മെൻറ് ലഭിച്ച റാങ്കുകൾ:

*സ്കൂൾ ഓഫ് എൻജിനിയറിങ്, തൃക്കാക്കര: സിവിൽ -1165 (സ്റ്റേറ്റ് മെറിറ്റ്), 1956 (ഓൾ ഇന്ത്യ മെറിറ്റ്); കംപ്യൂട്ടർ സയൻസ് -215, 421; ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ് -686, 1205; ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ -517, 951; ഇൻഫർമേഷൻ ടെക്നോളജി -857, 1145; മെക്കാനിക്കൽ -930, 1567; സേഫ്റ്റി ആൻഡ് ഫയർ -792, 1379.

*കൊച്ചിൻ യൂണിവേഴ്സിറ്റി കോളേജ് ഓഫ് എൻജിനിയറിങ്, കുട്ടനാട്, ആലപ്പുഴ: സിവിൽ -2207 (സ്റ്റേറ്റ് മെറിറ്റ്), 2990 (ഓൾ ഇന്ത്യ മെറിറ്റ്); കംപ്യൂട്ടർ സയൻസ് -913, 1485; ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ് -2132, 2718; ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ -1494, 2317; ഇൻഫർമേഷൻ ടെക്നോളജി -1882, 2209; മെക്കാനിക്കൽ -2216, 2870.

ഓൾ ഇന്ത്യ മെറിറ്റ് സീറ്റ് ഇല്ലാത്ത സ്റ്റേറ്റ് മെറിറ്റ് സീറ്റ് മാത്രമുള്ള ബ്രാഞ്ചുകൾ (ബന്ധപ്പെട്ട ഡിപ്പാർട്ട്‌മെൻറുകൾ എല്ലാം തൃക്കാക്കര കാമ്പസിൽ) (i) നേവൽ ആർക്കിടെക്ചർ ആൻഡ് ഷിപ്പ് ബിൽഡിങ് -265 (സ്റ്റേറ്റ് മെറിറ്റ്) (ii) ഇൻസ്ട്രുമെന്റേഷൻ -1841 (iii) പോളിമർ സയൻസ് ആൻഡ് എൻജിനിയറിങ് -1504.

സംവരണ വിഭാഗങ്ങളിലെ അവസാന റാങ്കുനില ഇതിലും താഴേക്ക് വന്നിരിക്കാം. 2021-ലെ ബി.ടെക്. പ്രവേശനത്തിന്റെ ബ്രാഞ്ച്/സ്ഥാപനം, കാറ്റഗറി തിരിച്ചുള്ള ലാസ്റ്റ് റാങ്ക്മപട്ടിക എന്നിവ admissions.cusat.ac.in -ൽ ‘ലാസ്റ്റ് റാങ്ക് ഡിറ്റെയിൽസ്’ ലിങ്കിൽ ലഭ്യമാണ്.

Content Highlights: CUSAT BTEC Admissions details