വാളും പൊട്ടിയ കുപ്പിയുമായി ആക്രമണം, യുവ വ്യവസായി കൊല്ലപ്പെട്ടു; നാല് പേര്‍ അറസ്റ്റില്‍

മംഗളൂരു: മൂഡബിദ്രിയിലെ യുവവ്യവസായി മുള്‍ക്കി സ്വദേശി അബ്ദുള്‍ ലത്തീഫി(38)ന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാലുപേരെ ശനിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. മുള്‍ക്കി സ്വദേശികളായ മുഹമ്മദ് റാസിം(24), മുഹമ്മദ് ഹാസിം(27), നിസാര്‍(റിയാസ്-33), ഉഡുപ്പി സ്വദേശിയായ അബൂബക്കര്‍ സിദ്ധിഖ് (27) എന്നിവരെയാണ് മുള്‍ക്കി പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച ഉച്ചയോടെ മുള്‍ക്കി നഗരത്തിലായിരുന്നു സംഭവം.
ബാങ്കില്‍നിന്ന് രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം മടങ്ങുകയായിരുന്ന അബ്ദുള്‍ ലത്തീഫിനെ കാറിലും ബൈക്കിലുമായെത്തിയ ഒരു സംഘം വാളും പൊട്ടിയ കുപ്പിയുമായി ആക്രമിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. അക്രമത്തില്‍ സുഹൃത്തുക്കള്‍ക്കും പരിക്കേറ്റു. മൂന്നുപേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും അബ്ദുള്‍ ലത്തീഫ് മരിച്ചു.
ആക്രമിക്കാനുപയോഗിച്ച ആയുധങ്ങളും കാറും ബൈക്കും പോലീസ് കണ്ടെടുത്തു. കൊലപാതകകാരണം വ്യക്തമല്ലെന്നും അക്രമത്തിനുപിന്നില്‍ ഇനിയും ആളുകള്‍ ഉണ്ടെന്ന് സൂചനയുള്ളതായും മുള്‍ക്കി പോലീസ് പറഞ്ഞു
Content Highlights: young businessman killed in mangaluru
Content Highlights: