ജോലി വാഗ്ദാനം ചെയ്ത് പ്രകൃതിവിരുദ്ധ പീഡനം; നിലമ്പൂരില്‍ രണ്ടുപേര്‍ അറസ്റ്റില്‍

നിലമ്പൂര്‍: പ്രകൃതിവിരുദ്ധപീഡന കേസില്‍ നിലമ്പൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ടി.എസ്. ബിനു രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഒരാള്‍ക്കെതിരെ പോക്‌സോ കേസാണ് എടുത്തത്.
മമ്പാട് നടുവക്കാട് സ്വദേശി ചന്ത്രോത്ത് വീട്ടില്‍ അജിനാസ് (27), മമ്പാട് നടുവക്കാട് വീട്ടില്‍ വള്ളിക്കാടന്‍ അയൂബ് (28) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അജിനാസിനെതിരെയാണ് പോക്‌സോ കേസെടുത്തിട്ടുള്ളത്. പീഡനത്തിനിരയായ കുട്ടിക്ക് 18 വയസ്സ് പൂര്‍ത്തിയാകുന്നതിനുമുമ്പായിരുന്നു അജിനാസ് പീഡിപ്പിച്ചത്. വയനാട്ടില്‍ ജോലി വാഗ്ദാനം ചെയ്ത് വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായാണ് പരാതി. ഇക്കാര്യം പറഞ്ഞ് വീണ്ടും കൂടെ വരാന്‍ ആവശ്യപ്പെട്ടിരുന്നതായും പരാതിയിലുണ്ട്. പ്രായപൂര്‍ത്തിയായതിനുശേഷവും അയൂബ് ഇരയെ പലടയിടത്തും കൊണ്ടുപോയി പീഡിപ്പിച്ചിട്ടുണ്ട്.
ഒരിക്കല്‍ പീഡനത്തിനിരയാക്കിയ കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് വീണ്ടും കൊണ്ടുപോയതെന്ന് പറയുന്നു. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.
Content Highlights: