തിരുവനന്തപുരത്ത് മദ്യത്തിന് പകരം സാനിറ്റൈസര്‍ കുടിച്ച 56-കാരന്‍ മരിച്ചു

പേയാട്(തിരുവനന്തപുരം): മദ്യത്തിനു പകരം സാനിറ്റൈസര്‍ കുടിച്ചയാള്‍ മരിച്ചു. പേയാട് ചന്തമുക്കിനു സമീപം മേലെപുല്ലുവിളവീട്ടില്‍ ജി.രാജേന്ദ്രന്‍ (56) ആണ് മരിച്ചത്. 

തിങ്കളാഴ്ച വെളുപ്പിന് വയറുവേദനയെ തുടര്‍ന്ന് രാജേന്ദ്രനെ മക്കള്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചു. മദ്യത്തിനു പകരം സാനിറ്റൈസര്‍ കുടിച്ചതായി അവിടെ വച്ചാണിയാള്‍ പറഞ്ഞതെന്ന് പോലീസ് വ്യക്തമാക്കി. ഉടനെ മെഡിക്കല്‍കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും വൈകീട്ടോടെ മരിച്ചു. മലയിന്‍കീഴ് പോലീസ് കേസെടുത്തു. ഭാര്യ: ഗൗരിക്കുട്ടി. മക്കള്‍: അജയ് അരവിന്ദ്, അജയ് രാഹുല്‍, അരുണിമ.

Content Highlights: