ഒരുകുടുംബത്തിലെ നാലുപേരുടെ മരണം: മതപരിവര്‍ത്തനത്തിന് ശ്രമിച്ചതായി പോലീസ്, വീട്ടുടമ അറസ്റ്റില്‍

മംഗളൂരു: വാടകവീട്ടില്‍ ഭാര്യയെയും രണ്ട് മക്കളെയും വിഷം നല്‍കി കൊലപ്പെടുത്തി യുവാവ് ആത്മഹത്യചെയ്ത സംഭവത്തില്‍ സ്വമേധയാ കേസെടുത്ത പോലീസ് വീട്ടുടമയായ സ്ത്രീയെ അറസ്റ്റ്‌ചെയ്തു. മംഗളൂരു ബിജയിലെ അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന നൂര്‍ജഹാനെ (50) ആണ് അറസ്റ്റ് ചെയ്തത്.
മോര്‍ഗന്‍ നഗറിലെ വാടകവീട്ടില്‍ താമസിച്ചിരുന്ന നാഗേഷ് ഷെരിഗുപ്പി (30), ഭാര്യ വിജയലക്ഷ്മി (26), മക്കള്‍ സപ്ന (എട്ട്), സമര്‍ഥ് (നാല്) എന്നിവരെയാണ് ബുധനാഴ്ച രാവിലെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയ്ക്കും മക്കള്‍ക്കും വിഷം നല്‍കിയശേഷം നാഗേഷ് ജീവനൊടുക്കുകയായിരുന്നു.
നൂര്‍ജഹാന്‍ വിജയലക്ഷ്മിയെ മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചതായി സിറ്റി പോലീസ് കമ്മിഷണര്‍ എന്‍. ശശികുമാര്‍ വ്യക്തമാക്കി. കല്യാണ ബ്രോക്കര്‍ കൂടിയായ നൂര്‍ജഹാന്‍ വിജയലക്ഷ്മിയോട് നാഗേഷില്‍നിന്ന് വിവാഹമോചനം നേടാന്‍ നിര്‍ബന്ധിച്ചിരുന്നു. ഇതിനായി അഭിഭാഷകനെയും ഏര്‍പ്പാട് ചെയ്തു.
ഇതരമതത്തില്‍പ്പെട്ട ഒരാളുമായി പുനര്‍വിവാഹം നടത്തിത്തരാമെന്നും നൂര്‍ജഹാന്‍ വിജയലക്ഷ്മിക്ക് ഉറപ്പുനല്‍കി. മക്കളെയും മതപരിവര്‍ത്തനം നടത്താന്‍ ഇവര്‍ നിര്‍ബന്ധിച്ചതായും കമ്മിഷണര്‍ വ്യക്തമാക്കി. നൂര്‍ജഹാന്റെ വീട്ടില്‍നിന്ന് വിജയലക്ഷ്മിയുടെ ഫോട്ടോ പോലീസ് കണ്ടെത്തിയിരുന്നു.
നാഗേഷും കുടുംബവും നൂര്‍ജഹാന്റെ വീട്ടിലാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. നാഗേഷുമായി വിജയലക്ഷ്മി വഴക്കിടുന്നത് ശ്രദ്ധയില്‍പ്പെട്ട നൂര്‍ജഹാന്‍ വിവാഹമോചനം, പുനര്‍വിവാഹം എന്നീ കാര്യങ്ങള്‍ വിജയലക്ഷ്മിയുമായി ചര്‍ച്ചചെയ്യുകയായിരുന്നു. ഭര്‍ത്താവുമായി വഴക്കിട്ട് വീടുവിട്ടിറങ്ങിയ വിജയലക്ഷ്മി നൂര്‍ജഹാന്റെ വീട്ടിലാണ് കുറച്ചുകാലം താമസിച്ചത്. വിജയലക്ഷ്മി തന്നെ ഒഴിവാക്കുമെന്നും മതം മാറുമെന്നും ഭയന്നാണ് നാഗേഷ് കടുംകൈ ചെയ്തതെന്ന് പോലീസ് പറഞ്ഞു. നാഗേഷിന്റെ ആത്മഹത്യാക്കുറിപ്പില്‍ നൂര്‍ജഹാനെക്കുറിച്ചും മതപരിവര്‍ത്തന ആശങ്കയെക്കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്.
നൂര്‍ജഹാനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മതപരിവര്‍ത്തന ശ്രമം അറിയുന്നത്. തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Content Highlights: