വാടകവീട് ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് വീട്ടമ്മയെ ലോഡ്ജിലെത്തിച്ചു, പീഡിപ്പിച്ചു; പിടിയില്‍

നിസാമുദ്ദീൻ
നിസാമുദ്ദീൻ

തൃപ്രയാര്‍: വീട്ടമ്മയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍.കയ്പമംഗലം കൂരിക്കുഴി മുന്നാക്കപറമ്പില്‍ നിസാമുദ്ദീനെ (27) യാണ് അറസ്റ്റ് ചെയ്തത്. ഒക്ടോബറിലാണ് സംഭവം. 

സാമൂഹികമാധ്യമം വഴി പരിചയപ്പെട്ട് വാടകവീട് ശരിയാക്കിനല്‍കാമെന്നു പറഞ്ഞ് തൃപ്രയാര്‍ ക്ഷേത്രം റോഡിലെ ലോഡ്ജില്‍ കൊണ്ടുവന്ന് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് കേസ്. വലപ്പാട് എസ്.എച്ച്.ഒ. കെ.എസ്. സുശാന്തിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

Content Highlights: