ബിലാസ്പൂരില്‍ മലയാളി കൊല്ലപ്പെട്ടനിലയില്‍; കഴുത്തറുത്ത് മൃതദേഹം കുറ്റിക്കാട്ടില്‍ തള്ളി

-
-

തിരുവല്ല : ഛത്തീസ്ഗഡിലെ ബിലാസ്പൂര്‍ റെയില്‍വേ സ്റ്റേഷന് സമീപമുള്ള കുറ്റിക്കാട്ടില്‍ മലയാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ചുമത്ര കുഴിമണ്ണില്‍ തെക്ക് ടോം സി.മാത്യു (57) ആണ് മരിച്ചത്. 

ബിലാസ്പൂരിലെ സ്വകാര്യ സിമന്റ് ഫാക്ടറിയില്‍ സിവില്‍ കരാറുകാരനായിരുന്നു. ക്വാര്‍ട്ടേഴ്സില്‍നിന്ന് ഞായറാഴ്ച ഉച്ചയോടെ ടോമിനെ കാണാതായി. ചൊവ്വാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിനുപിന്നിലെ കാരണം വ്യക്തമല്ല. കോഴിമല കണയ്ക്കല്‍ ഷേര്‍ലിയാണ് ഭാര്യ. മക്കള്‍: ടെസി, ടിന്‍സി.

Content Highlights: malayali murdered in bilaspur 

Content Highlights: