ലോക്ക്ഡൗണിനിടെ മദ്യവില്‍പ്പന; കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാരന്‍ അറസ്റ്റില്‍, 6 പേര്‍ക്ക് സസ്‌പെന്‍ഷന്‍
തൊടുപുഴ: ലോക്ക്ഡൗണിനിടെ അനധികൃത മദ്യവില്‍പ്പന നടത്തിയ കണ്‍സ്യൂമര്‍ഫെഡ് താത്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍. അടിമാലി കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റിലെ താത്കാലിക ജീവനക്കാരനായ അതുല്‍ സാബുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ അനധികൃത വില്‍പ്പനയ്ക്ക് കൂട്ടുനിന്നതായി കണ്ടെത്തിയ ശാഖ മാനേജര്‍ അടക്കം 6 ജീവനക്കാരെ കണ്‍സ്യൂമര്‍ഫെഡ് സസ്‌പെന്‍ഡ് ചെയ്തു.
കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റില്‍ സൂക്ഷിച്ചിരുന്ന മദ്യക്കുപ്പികള്‍ കടത്തി ഉയര്‍ന്നവിലയ്ക്കാണ് അതുല്‍ സാബു കച്ചവടം നടത്തിയിരുന്നത്. മാര്‍ച്ച് 25ന് ബില്ലില്ലാത്ത മദ്യവുമായി കണ്‍സ്യൂമര്‍ഫെഡിലെ ജീവനക്കാരന്‍ അതുല്‍ സാബുവിനെയും സഹോദരനെയും പിടികൂടിയിരുന്നു. ഇവരുടെ വാഹനത്തില്‍നിന്ന് ഏഴായിരം രൂപയും കണ്ടെടുത്തു. തുടര്‍ന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് മദ്യവില്‍പ്പനശാലയില്‍ സൂക്ഷിച്ചിരുന്ന മദ്യം കടത്തി ഉയര്‍ന്നവിലയ്ക്ക് വില്‍പ്പന നടത്തിയെന്നത് തെളിഞ്ഞത്.
സംഭവത്തെക്കുറിച്ച് പോലീസ് കണ്‍സ്യൂമര്‍ഫെഡ് അധികൃതരെയും വിവരമറിയിച്ചിരുന്നു. തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥര്‍ ഔട്ട്‌ലെറ്റില്‍ നടത്തിയ പരിശോധനയില്‍ ബില്ലിലെ കണക്കുകളും സ്‌റ്റോക്കും തമ്മില്‍ വലിയ വ്യത്യാസം കണ്ടെത്തി. ഇതിനുപിന്നാലെയാണ് മാനേജര്‍ അടക്കമുള്ളവരെ സസ്‌പെന്‍ഡ് ചെയ്തത്.
Content Highlights: illegal liquor sale in lockdown period, consumerfed employee arrested in adimali
Content Highlights: