ഹൃദയാഘാതമുണ്ടാക്കാൻ മരുന്ന് കുത്തിവെക്കും, മരണത്തിന്റെ മാലാഖ | 86 പേരെ കൊലപ്പെടുത്തിയ നഴ്‌സ്

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ജര്‍മനിയെ ഞെട്ടിച്ച കൂട്ടക്കൊല, ലോകത്തെ ഏറ്റവും ക്രൂരമായ കൊലപാതക വാര്‍ത്തകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കേസുകളിലൊന്ന്. അങ്ങനെയൊരു കൊലപാതക പരമ്പരക്കേസാണ് നീല്‍സ് ഹോഗൽ എന്ന ജര്‍മന്‍ നഴ്‌സിന്റെ കഥ. കേസിന്റെ വിചാരണയ്ക്കിടെ ഒരു നഴ്‌സിനെ മരണത്തിന്റെ മാലാഖയെന്ന് കോടതി വിശേഷിപ്പിച്ച സംഭവവും നീല്‍സ് ഹോഗലിന്റെ കേസിലാവും.
ആറ് വര്‍ഷത്തിനിടെ താന്‍ ജോലി ചെയ്ത രണ്ട് ആശുപത്രികളിലെ 86 രോഗികളെ ഹൃദയസ്തംഭനമുണ്ടാക്കുന്ന മരുന്നു കുത്തിവെച്ച് കൊലപ്പെടുത്തിയ നീല്‍സ് ഹോഗലിനെ 2005-ലായിരുന്നു അറസ്റ്റ് ചെയ്യുന്നത്. പിന്നീട് ഇയാളുടെ കൊലപാതക വെളിപ്പെടുത്തല്‍ കേട്ട് ലോകമൊന്നാകെ സ്തംഭിച്ചുപോയി. അങ്ങനെ കോടതി വിശേഷിപ്പിച്ച മരണത്തിന്റെ മാലാഖയെന്ന് പേര് നീല്‍സ് ഹോഗലിന്റെ മറ്റൊരു പേരായി. നീല്‍സ് ഹോഗലിന്റെ കൊലപാതക പരമ്പരയാണ് ഇത്തവണ ക്രൈം ഫ്‌ളാഷ് ബാക്കില്‍.
Content Highlights: The shocking true story of Niels Högel, a German nurse who murdered hundreds of patients